കോതമംഗലത്ത് അപകടത്തില്‍ രണ്ടു യുവാക്കള്‍ മരിച്ചു; മൃതദേഹങ്ങള്‍ കാനയിലേക്ക് തെറിച്ചുവീണ നിലയില്‍

കോതമംഗലം-നെല്ലിക്കുഴി കമ്പനിപ്പടിയില്‍ വാഹനാപകടത്തില്‍ ബൈക്ക് യാത്രക്കാരായ രണ്ടു യുവാക്കള്‍ മരിച്ചു. ഞാറയ്ക്കല്‍ എടവനക്കാട് അഴിവേലിയ്ക്കത്ത് അമാനുദ്ദീന്‍ (28), കുഴിപ്പിള്ളി സ്വദേശി മുഹമ്മദ് സാജിദ് (23) എന്നിവരാണ് മരിച്ചത്.

author-image
Web Desk
New Update
കോതമംഗലത്ത് അപകടത്തില്‍ രണ്ടു യുവാക്കള്‍ മരിച്ചു; മൃതദേഹങ്ങള്‍ കാനയിലേക്ക് തെറിച്ചുവീണ നിലയില്‍

തൊടുപുഴ: കോതമംഗലം-നെല്ലിക്കുഴി കമ്പനിപ്പടിയില്‍ വാഹനാപകടത്തില്‍ ബൈക്ക് യാത്രക്കാരായ രണ്ടു യുവാക്കള്‍ മരിച്ചു. ഞാറയ്ക്കല്‍ എടവനക്കാട് അഴിവേലിയ്ക്കത്ത് അമാനുദ്ദീന്‍ (28), കുഴിപ്പിള്ളി സ്വദേശി മുഹമ്മദ് സാജിദ് (23) എന്നിവരാണ് മരിച്ചത്.

പുലര്‍ച്ചെ 4 മണിയോടെ ഒരു ബൈക്ക് പാതയോരത്തു മറിഞ്ഞു കിടക്കുന്നത് ഇതുവഴി എത്തിയവരുടെ ശ്രദ്ധയില്‍പ്പെട്ടു. തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ ഇരുവരെയും സമീപത്തെ കാനയില്‍ വീണുകിടക്കുന്ന നിലയില്‍ കണ്ടെത്തി. വിവരം അറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ അഗ്നിരക്ഷാ സംഘം ഇരുവരെയും കോതമംഗലത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

kerala police kerala police accident