/kalakaumudi/media/post_banners/7fe748e1a763abc0066d9ea0490458ddbed26e029f92af862726dafa84aca58b.jpg)
എറണാകുളം: കൊച്ചിയിലെ ബാർ ഹോട്ടലിൽ വെടിവയ്പ്പ്.രണ്ടു പേർക്ക് പരിക്കേറ്റു. ബാർ ജീവനക്കാരായ സിജിൻ, അഖിൽ എന്നിവർക്കാണ് പരുക്കേറ്റത്.സിജിന്റെ വയറിലും അഖിലിന്റെ കാലിലുമാണ് പരിക്ക്. ഇരുവരെയും സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. പരുക്ക് ഗുരുതരമല്ലെന്നാണ് വിവരം.
നിലവിൽ ഇരുവരും നിരീക്ഷണത്തിലാണെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി. കത്രിക്കടവ് എടശ്ശേരി ബാറിൽ ഞായറാഴ്ച രാത്രി 11.30ഓടെയാണ് സംഭവം. മദ്യപിക്കാനെത്തിയവരും ബാർ ജീവനക്കാരും തമ്മിൽ സംഘർഷമുണ്ടാകുകയായിരുന്നു.
മദ്യം നൽകുന്നത് സംബന്ധിച്ച തർക്കമാണ് വെടിവയ്പ്പിൽ കലാശിച്ചത്. നാലംഗ സംഘമാണ് ആക്രമണത്തിന് പിന്നിൽ. എയർ പിസ്റ്റൽ ഉപയോഗിച്ചാണ് ഇവർ ആക്രമണം നടത്തിയത്. ബാർ മാനേജരെ ആദ്യം മർദ്ദിക്കുകയും ചെയ്തിരുന്നു. തുടർന്നാണ് വെടിവയ്പ്പിലേക്ക് എത്തിയത്.
ആക്രമണത്തിന് പിന്നാലെ പ്രതികൾ കാറിൽ കടന്നുകളഞ്ഞതായാണ് വിവരം. സംഭവത്തിൽ നോർത്ത് പോലീസ് അന്വേഷണം ആരംഭിച്ചു. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് അന്വേഷണം. പ്രതികൾക്കായുള്ള തിരച്ചിൽ പുരോഗമിക്കുകയാണ്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
