28ാമത് അന്താരാഷ്ട്ര ചലച്ചിത്രമേള; രണ്ട് മലയാള ചിത്രങ്ങള്‍ മല്‍സര രംഗത്തേക്ക്

28-ാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ രണ്ട് മലയാള ചിത്രങ്ങള്‍ അന്താരാഷ്ട്ര മല്‍സര രംഗത്തേക്ക്. ഡോണ്‍ പാലത്തറ സംവിധാനം ചെയ്ത ഫാമിലി, ഫാസില്‍ റസാഖ് സംവിധാനം ചെയ്ത തടവ് എന്നീ സിനിമകളാണ് അന്താരാഷ്ട്ര വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുക.

author-image
Web Desk
New Update
28ാമത് അന്താരാഷ്ട്ര ചലച്ചിത്രമേള; രണ്ട് മലയാള ചിത്രങ്ങള്‍ മല്‍സര രംഗത്തേക്ക്

തിരുവനന്തപുരം: 28-ാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ രണ്ട് മലയാള ചിത്രങ്ങള്‍ അന്താരാഷ്ട്ര മല്‍സര രംഗത്തേക്ക്. ഡോണ്‍ പാലത്തറ സംവിധാനം ചെയ്ത ഫാമിലി, ഫാസില്‍ റസാഖ് സംവിധാനം ചെയ്ത തടവ് എന്നീ സിനിമകളാണ് അന്താരാഷ്ട്ര വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുക.

മമ്മൂട്ടിയുടെ 'കാതല്‍, ദി കോര്‍' മലയാള സിനിമ ഇന്ന് എന്ന വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കും. ശാലിനി ഉഷാദേവിയുടെ 'എന്നെന്നും', റിനോഷുന്‍ കെ യുടെ ഫൈവ് ഫസ്റ്റ് ഡേറ്റ്സ് , ശരത്കുമാര്‍ വി യുടെ നീലമുടി, ഗഗന്‍ ദേവിന്റെ ആപ്പിള്‍ ചെടികള്‍, ശ്രുതി ശരണ്യം സംവിധാനം ചെയ്ത ബി 32 മുതല്‍ 44 വരെ, വിഘ്നേഷ് പി ശശിധരന്റെ ഷെഹര്‍ സാദേ, ആനന്ദ് ഏകര്‍ഷിയുടെ ആട്ടം
പ്രശാന്ത് വിജയുടെ് ദായം,രഞ്ജന്‍ പ്രമോദിന്റെ ഓ. ബേബി ,സതീഷ് ബാബുസേനന്‍, സന്തോഷ് ബാബുസേനന്‍ എന്നിവരുടെ ആനന്ദ് മോണോലിസ മരണവും കാത്ത്, സുനില്‍ കുടമാളൂരിന്റെ വലസൈ പറവകള്‍ എന്നിവയാണ് ഈ വിഭാഗത്തിലെ മറ്റു സിനിമകള്‍.

സംവിധായകന്‍ വി.എം വിനു ചെയര്‍മാനും കൃഷ്‌ണേന്ദു കലേഷ്, താരാ രാമാനുജന്‍, ഓ പി സുരേഷ്, ശ്രീ അരുണ്‍ ചെറുകാവില്‍
എന്നിവര്‍ അംഗങ്ങളുമായ സമിതിയാണ് മലയാളം സിനിമകള്‍തെരഞ്ഞെടുത്തത്.

movie IFFK film festival malayalam movies