/kalakaumudi/media/post_banners/efa54a7f92117b9127fbb89cf5ea212f2abff031fa553280522d3ed4895773f0.jpg)
കോഴിക്കോട്: കോഴിക്കോട് ബൈക്ക് അപകടത്തിൽ പെട്ട് രണ്ട് യുവാക്കൾ മരിച്ചു.ഞായറാഴ്ച പുലർച്ചെയാണ് അപകടം. സൗത്ത് കൊടുവള്ളിയിലാണ് സംഭവം. നിയന്ത്രണം വിട്ട ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച ബൈക്ക് പൂർണമായും കത്തിനശിച്ചു.യാത്രക്കാരായ രണ്ട് യുവാക്കൾക്കും ഗുരുതരപൊള്ളലേറ്റിരുന്നു.
മരിച്ച യുവാക്കളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹങ്ങൾ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. മരിച്ച രണ്ട് പേർക്കും ഗുരുതരമായി പൊള്ളലേറ്റതാണ് മൃതദേഹം ആരുടേതെന്ന് തിരിച്ചറിയാൻ തടസമായത്.