/kalakaumudi/media/post_banners/21d9c88007a613bf9af180e19237b5743953d588366a41280391dd66f3822640.jpg)
ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തുന്നതിന് സമയം ചോദിച്ച് തമിഴ്‌നാട് മന്ത്രി ഉദയനിധി സ്റ്റാലിന്‍. വ്യാഴാഴ്ച പ്രധാനമന്ത്രിയെ കാണാനാണ് സമയം ചോദിച്ചിരിക്കുന്നത്. ഖേലോ ഇന്ത്യ യൂത്ത് ഗെയിംസിന് ക്ഷണിക്കാന്‍ ആണ് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുന്നത്. ഈ മാസം 19 മുതല്‍ തമിഴ്‌നാട്ടില്‍ ആണ് ഗെയിംസ് നടക്കുന്നത്. മന്ത്രി ബുധനാഴ്ച ഡല്‍ഹിയിലേക്ക് തിരിക്കും.