/kalakaumudi/media/post_banners/4798d285d0b6d6831de5a5e4581a8047a5a87d39c0bb41b3b57b460f37ca4a76.jpg)
ബെംഗളൂരു; നിര്‍മാണത്തിലിരിക്കെ സ്‌കൂള്‍ കെട്ടിടം തകര്‍ന്നുവീണ് 2 പേര്‍ മരിച്ചു. ബംഗാള്‍ സ്വദേശികളായ 2 തൊഴിലാളികളാണ് മരിച്ചത്. 13 പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. ബെംഗളൂരു ആനേക്കല്ലില്‍ നിര്‍മാണം പുരോഗമിക്കുന്ന സെന്റ് ആഗ്നസ് എജ്യുക്കേഷനല്‍ ഇന്‍സ്റ്റിറ്റിയൂഷന്റെ കെട്ടിടമാണ് തകര്‍ന്നുവീണത്.
രണ്ടാം നിലയില്‍ കോണ്‍ക്രീറ്റിങ് നടക്കുന്നതിനിടെയാണ് അപകടമുണ്ടായത്. മണിക്കൂറുകളോളം നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുവിലാണ് അവശിഷ്ടങ്ങളില്‍ കുടുങ്ങിയ തൊഴിലാളികളെ രക്ഷിച്ചത്. സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാത്തതാണ് അപകടത്തിനു കാരണമെന്ന് പൊലീസ് അറിയിച്ചു.