മധ്യവസ്‌കന്‍ ഷോക്കേറ്റ് മരിച്ച നിലയില്‍

പൊറ്റമ്മലില്‍ മധ്യവയസ്‌കനെ ഷോക്കേറ്റു മരിച്ച നിലയില്‍ കണ്ടെത്തി.

author-image
Athira
New Update
മധ്യവസ്‌കന്‍ ഷോക്കേറ്റ് മരിച്ച നിലയില്‍

കോഴിക്കോട്; പൊറ്റമ്മലില്‍ മധ്യവയസ്‌കനെ ഷോക്കേറ്റു മരിച്ച നിലയില്‍ കണ്ടെത്തി. പൊറ്റമ്മല്‍ മദര്‍ ഡെന്റല്‍ ആശുപത്രിക്കു സമീപം ഇന്നു രാവിലെയാണ് മൃതദേഹം കണ്ടത്. ഇലക്ട്രിക് വയറില്‍ കടിച്ചുപിടിച്ച നിലയിലായിരുന്നു മൃതദേഹം.

ഇലക്ട്രിക് വയര്‍ കടിച്ചുമുറിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഷോക്കേറ്റതെന്നണ് നിഗമനം. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. പൊലീസും കെഎസ്ഇബി ഉദ്യോഗസ്ഥരും സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു.

news updates kerala news Latest News