/kalakaumudi/media/post_banners/f55b96b83ab99865fc1fbf4f4c3733588c83e397fb6a0475c74c27e15af42b87.jpg)
ദുബായ്: ഏകീകൃത ടൂറിസ്റ്റ് വിസ ഉടൻ നിലവിൽ വരും. ഒറ്റ വിസയിൽ ആറ് ഗൾഫ് രാജ്യങ്ങൾ സന്ദർശിക്കാൻ കഴിയുന്നതാണ് ഏകീകൃത ടൂറിസ്റ്റ് വിസ. അടുത്ത വർഷം ആദ്യം പ്രബല്യത്തിൽ വന്നേക്കുമെന്നാണ് വിവരം. ജി.സി.സി രാജ്യങ്ങളിലെ ടൂറിസം മന്ത്രിമാരുടെ യോഗം തീരുമാനത്തിന് ഏകകണ്ഠമായി അംഗീകാരം നൽകിയതോടെയാണ് ഈ നിർണായ മാറ്റം.
ഇനിമുതൽ ഒറ്റ വിസ ഉപയോഗിച്ച് ജിസിസിയിലെ ഏത് രാജ്യവും സന്ദർശിക്കാൻ കഴിയുന്ന ഏകീകൃത ടൂറിസ്റ്റ് വിസക്കിനി അധികം കാത്തിരിക്കണ്ട. പുതിയ നിർദ്ദേശം ജിസിസി രാജ്യങ്ങളിലെ ടൂറിസം മന്ത്രിമാരുടെ യോഗത്തിൽ എല്ലാവരും അംഗീകരിച്ചിട്ടുണ്ട്.
അതെസമയം ഇത് സംബന്ധിച്ച ഔദ്യോഗിക വിവരങ്ങൾ കൈമാറുന്നതിന് ഡിസംബർ വരെ സമയപരിധി നിശ്ചയിച്ചിട്ടുണ്ട്. സമഗ്രമായ കരാറിൽ അടുത്തുതന്നെ എത്താൻ കഴിയെമന്നാണ് പ്രതീക്ഷയെന്നും ഒമാൻ ടൂറിസം മന്ത്രി അറിയിച്ചു.
ഒമാന്റെ അധ്യക്ഷതയിൽ ചേർന്ന ജിസിസി ടൂറിസം മന്ത്രിമാരുടെ ഏഴാമത് യോഗമാണ് ഏകീകൃത ടീറിസ്റ്റ് വിസക്ക് ഏകകണ്ഠമായി അംഗീകരം നൽകിയത്. ഷെങ്കൻ വിസ മാതൃകയിൽ ഏകീകൃത ജിസിസി വിസയാണ് ലക്ഷ്യം. ഒറ്റ വിസ കൊണ്ട് ടൂറിസ്റ്റുകൾക്ക് യു.എ.ഇ.യും സൗദി അറേബ്യയും ഉൾപ്പെടെ ആറ് ഗൾഫ് രാജ്യങ്ങൾ സന്ദർശിക്കാൻ കഴിയും.
ഖത്തർ, ഒമാൻ, കുവൈത്ത്, ബഹ്‌റൈൻ എന്നിവയാണ് ഏകീകൃത വിസ പദ്ധതിയിൽ വരുന്ന മറ്റു രാജ്യങ്ങൾ. യാത്രയ്ക്ക് ചെലവ് കുറയുന്നതോടെ ടൂറിസ്റ്റുകൾക്കും കൂടുതൽ ഗുണകരമാകും.മാത്രമല്ല നിലവിലെ രാജ്യങ്ങളുടെ ടൂറിസം വരുമാനവും വർധിക്കും.