'കേരളം ഭക്ഷണം യാചിച്ചയാളെ തല്ലിക്കൊന്ന നാട്; ചര്‍ച്ചകളില്‍ നിന്ന് കേന്ദ്രസര്‍ക്കാര്‍ ഒളിച്ചോടുന്നില്ല'

കേരളം ഭക്ഷണം യാചിച്ച ആദിവാസി യുവാവിനെ തല്ലിക്കൊന്ന നാടെന്ന് കേന്ദ്രധന മന്ത്രി നിര്‍മ്മല സീതാരാമന്‍. നിങ്ങള്‍ കൃത്യമായി കാര്യങ്ങള്‍ ചെയ്തിരുന്നെങ്കില്‍ ഒരു മധു ഉണ്ടാവില്ലായിരുന്നുവെന്നും കേന്ദ്രമന്ത്രി കുറ്റപ്പെടുത്തി.

author-image
Web Desk
New Update
'കേരളം ഭക്ഷണം യാചിച്ചയാളെ തല്ലിക്കൊന്ന നാട്; ചര്‍ച്ചകളില്‍ നിന്ന് കേന്ദ്രസര്‍ക്കാര്‍ ഒളിച്ചോടുന്നില്ല'

 ഡല്‍ഹി: കേരളം ഭക്ഷണം യാചിച്ച ആദിവാസി യുവാവിനെ തല്ലിക്കൊന്ന നാടെന്ന് കേന്ദ്രധന മന്ത്രി നിര്‍മ്മല സീതാരാമന്‍. നിങ്ങള്‍ കൃത്യമായി കാര്യങ്ങള്‍ ചെയ്തിരുന്നെങ്കില്‍ ഒരു മധു ഉണ്ടാവില്ലായിരുന്നുവെന്നും കേന്ദ്രമന്ത്രി കുറ്റപ്പെടുത്തി.

കേന്ദ്ര സര്‍ക്കാര്‍ സാമ്പത്തിക സ്ഥിതി ചര്‍ച്ച ചെയ്യുന്നതില്‍ നിന്ന് ഒളിച്ചോടുന്നില്ല. ആവശ്യമായ സമയങ്ങളില്‍ ചര്‍ച്ച നടത്തിയിട്ടുണ്ട്. രാജ്യത്തെ സാമ്പത്തിക സ്ഥിതി ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ തയ്യാറാകുന്നില്ലെന്ന കോണ്‍ഗ്രസ് വിമര്‍ശനത്തോട് പ്രതികരിക്കുകയായിരുന്നു ധനമന്ത്രി.

രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതിയിന്മേലുള്ള ചര്‍ച്ചയിലായില്‍ കോണ്‍ഗ്രസിന്റെ വിമര്‍ശനവും അതിന് ധനമന്ത്രിയുടെ മറുപടിയും വന്നതോടെ പ്രതിപക്ഷ ബഞ്ചില്‍ നിന്ന് പ്രതിഷേധം ഉയര്‍ന്നു.

കേരളത്തിന് കൂടുതല്‍ ട്രെയിന്‍ അനുവദിക്കണമെന്നും കോവിഡ് സമയത്ത് നിര്‍ത്തലാക്കിയ പാസ്സഞ്ചര്‍ ട്രെയിനുകളുടെ സ്റ്റോപ്പുകള്‍ പുനഃസ്ഥാപിക്കണം എന്നും കെ മുരളീധരന്‍ ലോക്‌സഭയില്‍ ആവശ്യപ്പെട്ടു. കേരളത്തിലെ സര്‍വകലാശാലകളുടെ പ്രവര്‍ത്തനം താളം തെറ്റിയെന്ന് കൊടിക്കുന്നില്‍ സുരേഷ് എംപിയും ലോക്‌സഭയില്‍ പറഞ്ഞു.

india kerala minister nirmala sitharaman