കേരള ബജറ്റ് ദശകത്തിലെ ഏറ്റവും വലിയ തമാശ; ചിരിക്കണോ കരയണോ എന്ന് തീരുമാനിക്കാൻ പറ്റാത്ത അവസ്ഥ: വി മുരളീധരൻ

ഇപ്പോൾ നടത്തിയ പ്രഖ്യാപനങ്ങളിൽ പകുതിയും കഴിഞ്ഞ കാലങ്ങളിൽ നടത്തിയവയാണെന്നും കേന്ദ്രമന്ത്രി ചൂണ്ടികാട്ടി.

author-image
Greeshma Rakesh
New Update
കേരള ബജറ്റ് ദശകത്തിലെ ഏറ്റവും വലിയ തമാശ; ചിരിക്കണോ കരയണോ എന്ന് തീരുമാനിക്കാൻ പറ്റാത്ത അവസ്ഥ: വി മുരളീധരൻ

തിരുവനന്തപുരം: കേരള ധനകാര്യ മന്ത്രി അവതരിപ്പിച്ച ബജറ്റിൽ പ്രതികരിച്ച് കേന്ദ്രമന്ത്രി വി മുരളീധരൻ. ധനമന്ത്രിയുടെ ബജറ്റ് അവതരണം

കേട്ടപ്പോൾ ചിരിക്കണോ കരയണോ എന്ന് തീരുമാനിക്കാൻ പറ്റാത്ത അവസ്ഥയായിരുന്നുവെന്ന് വി മുരളീധരൻ പറഞ്ഞു.ഇപ്പോൾ നടത്തിയ പ്രഖ്യാപനങ്ങളിൽ പകുതിയും കഴിഞ്ഞ കാലങ്ങളിൽ നടത്തിയവയാണെന്നും കേന്ദ്രമന്ത്രി ചൂണ്ടികാട്ടി.

സർക്കാരിന്റെ ബജറ്റ് കേരളത്തിന്റെ സമകാലിക യാഥാർത്ഥ്യങ്ങളുമായി ഒരു ബന്ധവുമില്ലാത്തതാണ്. കുറേ കള്ളക്കണക്കുകൾ അവതരിപ്പിക്കുന്നു കുറെ പ്രഖ്യാപനങ്ങൾ നടത്തുന്നു.ഈ പണം ഇവിടെ നിന്ന് വരും. മുതലപ്പൊഴിയിലെ ഹാർബർ, മത്സ്യത്തൊഴിലാളികളുടെ കാലങ്ങളായുള്ള ആവശ്യം. കാലങ്ങളായി പറയുന്നതല്ലാതെ ഒരു ശ്രമവും നടന്നിട്ടില്ലെന്നും അദ്ദേഹം ചൂണ്ടികാട്ടി.

ദേശീയ പാത വികസനം സംസ്ഥാനത്തിന്റെ വലിയ നേട്ടമായി പറയുന്നു.പണമില്ലാത്തതിനാൽ തിരുവനന്തപുരത്തെ ഔട്ടർ റിംഗ് റോഡിന്റെ പ്രവർത്തനം നിർത്തിവച്ചിരിക്കുന്നു. 57000 കോടി രൂപയുടെ കണക്ക് വീണ്ടും അവതരിപ്പിച്ചിരിക്കുന്നു ഈ പച്ചക്കള്ളം നിയമസഭയിൽ അവതരിപ്പിക്കാൻ അല്പമെങ്കിലും ഉളുപ്പുണ്ടെങ്കിൽ തയ്യാറാവില്ല.ദശകത്തിലെ ഏറ്റവും വലിയ തമാശയാണ് ബജറ്റെന്നും കേന്ദ്രമന്ത്രി കുറ്റപ്പെടുത്തി.

സംസ്ഥാന സർക്കാർ യാഥാർത്ഥ്യബോധത്തോടെ കൂടി, സംസ്ഥാനത്തിന്റെ മൂലധന നിക്ഷേപം വർദ്ധിക്കാൻ എന്ത് നടപടിയെടുക്കുന്നു. കടയ്ക്കണി കുറയ്ക്കാൻ എന്ത് നടപടിയെടുക്കുന്നു. നികുതി പിരിവ് വർധിപ്പിക്കാൻ എന്ത് നടപടിയെടുക്കുന്നു എന്ന് യാഥാർത്ഥ്യബോധത്തോടെയുള്ള ബജറ്റ് അവതരിപ്പിച്ചിരുന്നുവെങ്കിൽ, ജനങ്ങൾക്ക് പ്രതീക്ഷയുണ്ടെന്നു തോന്നിപ്പിക്കാമായിരുന്നു. കട കെണിയിൽ ആണെന്ന് ചീഫ് സെക്രട്ടറി തന്നെ റിപ്പോർട്ട് കൊടുത്ത ഏക സംസ്ഥാനമാണ് കേരളമെന്നും അദ്ദേഹം വ്യക്തമാക്കി.

അതെസമയം കേരളത്തിന്റെ ഡൽഹി സമരത്തെ വിമർഷിച്ച മുരളീധരൻ സമരത്തിനായി ഏകദേശം അരക്കോടി രൂപ ചെലവ് വരുമെന്നും അതുകൊണ്ട് സംസ്ഥാനത്തിന് എന്ത് പ്രയോജനമാണെന്നും ചോദിച്ചു. മാർക്സിസ്റ്റ് പാർട്ടിയുടെ പ്രചരണത്തിനു വേണ്ടി അരക്കൊടി രൂപ ഉപയോഗിക്കുന്നു.സമരത്തിന് വേണ്ടി എത്ര പണം നീക്കിവെച്ചു എന്ന് ബജറ്റിൽ പറയേണ്ടതായിരുന്നുവെന്നും മന്ത്രി പറഞ്ഞു.

പ്രകടനപത്രികയിൽ റബർ 250 രൂപയാകും എന്നായിരുന്നു. എന്നാൽ 10രൂപ മാത്രമാണ് കൂട്ടിയിരിക്കുന്നത്. അതുതന്നെ എവിടെ നിന്ന് കൊടുക്കും. ചരിത്രങ്ങൾക്ക് പിന്തുണ നൽകുമെന്ന് പറഞ്ഞാൽ അത് എന്ത് എന്ന് വ്യക്തമാക്കണം. പാർട്ടി നയങ്ങളിൽ മാറ്റം വരുത്തിയോയെന്ന് ഗോവിന്ദൻ മാസ്റ്റർ വ്യക്തമാക്കണമെന്നും വി മുരളീധരൻ വിമർശിച്ചു.

v muraleedharan pinarayi vijayan n balagopal k kerala budget 2023