അമിത് ഷായ്ക്കെതിരെ അപകീർത്തികരമായ പരാമർശം; രാഹുൽ ഗാന്ധിക്ക് യുപി കോടതിയുടെ സമൻസ്

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്‌ക്കെതിരെ അപകീർത്തിപരമായ പരാമർശം നടത്തിയെന്ന കേസിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയ്ക്ക് യുപി കോടതിയുടെ സമൻസ്.

author-image
Greeshma Rakesh
New Update
അമിത് ഷായ്ക്കെതിരെ അപകീർത്തികരമായ പരാമർശം; രാഹുൽ ഗാന്ധിക്ക് യുപി കോടതിയുടെ സമൻസ്

സുൽത്താൻപൂർ: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്‌ക്കെതിരെ അപകീർത്തിപരമായ പരാമർശം നടത്തിയെന്ന  കേസിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയ്ക്ക് യുപി കോടതിയുടെ സമൻസ്. ഉത്തർപ്രദേശ്‌ സുൽത്താൻപൂരിലെ എംപി-എംഎൽഎ കോടതിയാണ് സമൻസ് അയച്ചിരിക്കുന്നത്.

2018-ൽ കർണാടക തിരഞ്ഞെടുപ്പിനിടെ നടന്ന സമ്മേളനത്തിൽ ആഭ്യന്തരമന്ത്രി അമിത് ഷായെക്കുറിച്ച് മോശം പരാമർശം നടത്തിയെന്ന ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് വിജയ് മിശ്ര നൽകിയ പരാതിയിലാണ് നടപടി.

സത്യസന്ധവും സംശുദ്ധവുമായ രാഷ്ട്രീയത്തിൽ വിശ്വസിക്കുന്നുവെന്ന് അവകാശപ്പെടുന്ന ബി.ജെ.പിക്ക് ഒരു കൊലപാതക കേസിൽ പ്രതിയായ പാർട്ടി അധ്യക്ഷൻ ഉണ്ടെന്നായിരുന്നു രാഹുലിന്റെ പരാമർശമെന്ന് വിജയ് മിശ്ര പരാതിയിൽ പറയുന്നു.

സംഭവം നടക്കുമ്പോൾ ഞാൻ ബിജെപിയുടെ വൈസ് പ്രസിഡന്റായിരുന്നു. അമിത് ഷാ കൊലപാതകിയാണെന്ന് രാഹുൽ ഗാന്ധി ബെംഗളൂരുവിൽ ആരോപിച്ചിരുന്നു. ഈ ആരോപണങ്ങൾ കേട്ടപ്പോൾ എനിക്ക് വളരെ വേദന തോന്നി, കാരണം ഞാൻ 33 വയസ്സുള്ള ഒരു പാർട്ടി പ്രവർത്തകനാണ്. എന്റെ അഭിഭാഷകൻ മുഖേന ഇത് സംബന്ധിച്ച് ഞാൻ പരാതി നൽകി, ഏകദേശം 5 വർഷത്തോളം ആയി, ഇന്ന് ഇതിൽ തീരുമാനമുണ്ടായി, ”വിജയ് മിശ്ര പറഞ്ഞു.

തിങ്കളാഴ്ച കേസിൽ വാദം കേൾക്കുന്നതിനിടെ എംപി/എംഎൽഎ കോടതി ജഡ്ജി യോഗേഷ് യാദവ് ഡിസംബർ 16ന് ഗാന്ധിയെ വിളിച്ചുവരുത്തിയതായി വിജയ് മിശ്രയുടെ അഭിഭാഷകൻ സന്തോഷ് പാണ്ഡെ പറഞ്ഞു. രാഹുൽ ഗാന്ധിക്കെതിരെ മതിയായ തെളിവുകൾ ലഭിച്ചാൽ രണ്ട് വർഷം വരെ ശിക്ഷ ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

rahul gandhi up court summons amit shah