/kalakaumudi/media/post_banners/a1e770c1cf8116ac5f786661d5e56b9ff86dc55374ceaf7ab5134035365ed979.jpg)
ഉത്തരകാശി: ഉത്തരാഖണ്ഡില്‍ തുരങ്കത്തില്‍ കുടുങ്ങിയ തൊഴിലാളികളെ രക്ഷിക്കാനുള്ള ദൗത്യത്തില്‍ വീണ്ടും തടസ്സം. ഡ്രില്ലിങ് മെഷീന്‍ ഇരുമ്പുപാളിയില്‍ ഇടിച്ചതാണ് പ്രതിസന്ധിയായത്. രക്ഷാദൗത്യം വിജയത്തോടടുക്കുമ്പോഴായിരുന്നു സംഭവം.
ഇരുമ്പുപാളിയില്‍ ഇടിച്ച് ഓഗര്‍ മെഷീന്റെ ബ്ലേഡ് തകാരാറിലായി. തകരാര്‍ പരിഹരിക്കാനുള്ള ശ്രമം തുടരുന്നു. തുരങ്കത്തില്‍ ഇനി 10 മീറ്ററോളം ഭാഗത്താണ് പൈപ്പ് ഇടാനുള്ളത്.
ഒന്‍പത് കുഴലുകളാണ് തുരങ്കത്തിനുള്ളില്‍ ഇട്ടിട്ടുള്ളത്. തടസ്സം പരിഹരിച്ച് ഉടന്‍ എല്ലാവരെയും പുറത്തെത്തിക്കാനാകും എന്നാണ് പ്രതീക്ഷ. തൊഴിലാളികളെ പരിചരിക്കാനുള്ള മെഡിക്കല്‍ സംഘം സജ്ജരായി നില്‍ക്കുകയാണ്. തൊഴിലാളികളെ പൈപ്പിലൂടെ പുറത്തെത്തിക്കാനാണ് ശ്രമം.
തൊഴിലാളികളെ രക്ഷിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് അമേരിക്കന്‍ നിര്‍മിത ഡ്രില്ലിങ് മെഷീന്‍ ഉപയോഗിച്ചാണ്. ഈ മാര്‍ഗ്ഗം തടസ്സപ്പെട്ടാല്‍ തൊഴിലാളികളെ പുറത്തെത്തിക്കാന്‍ മറ്റ് അഞ്ച് മാര്‍ഗങ്ങള്‍ കൂടി തയാറാക്കിയിട്ടുണ്ട്.
കുന്നിനു മുകളില്‍നിന്ന് താഴേക്ക് കുഴിച്ച് തൊഴിലാളികളുടെ അടുത്തേക്ക് എത്താനുള്ള ശ്രമവും ഇതോടൊപ്പം നടക്കുന്നുണ്ട്.