/kalakaumudi/media/post_banners/353e692bd0057a225ce4469396de4a469cdc96f6a5eb6819177fbc8d3b052786.jpg)
ഉത്തരകാശി: പതിനേഴ് ദിവസത്തെ പരിശ്രമത്തിന് ശേഷം സില്‍ക്യാര ടണല്‍ തുരന്നു. എസ് ഡി ആര്‍ എഫ് സംഘം ആംബുലന്‍സുമായി തുരങ്കത്തിനകത്ത് കടന്നു. അകത്ത് കുടുങ്ങിക്കിടന്ന നാല് തൊഴിലാളികളെ പുറത്തെത്തിച്ചു. 41 പേരാണ് ടണലിന് അകത്ത് കുടുങ്ങിയത്. ഇവരെ പുറത്തെത്തിക്കാന്‍ 49 ആംബുലന്‍സുകള്‍ എത്തിയിട്ടുണ്ട്. ഇന്നലെ യന്ത്രങ്ങളുടെ സഹായമില്ലാതെ നേരിട്ടുള്ള ഡ്രില്ലിംഗ് തുടങ്ങുകയും ദൗത്യം വിജയത്തിലെത്തുകയുമായിരുന്നു.