/kalakaumudi/media/post_banners/29156fbbadb8789396f74bc1553e94e57be2ac01aaed4984719bd457f195fba7.jpg)
അയോധ്യ: രാമക്ഷേത്ര പ്രതിഷ്ഠാ ദിനത്തോട് അനുബന്ധിച്ച് ഉത്തര്‍പ്രദേശിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജനുവരി 22 ന് അവധി പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍. സംസ്ഥാനത്ത് അന്നേ ദിവസം ഡ്രൈ ഡേ ആയിരിക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചു. എല്ലാ മദ്യവില്‍പ്പന കേന്ദ്രങ്ങളും അന്ന് അടച്ചിടണമെന്നാണ് സര്‍ക്കാര്‍ ഉത്തരവ്.
പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന പ്രതിഷ്ഠാ ദിനത്തിലെ ചടങ്ങുകള്‍ വലിയ ആഘോഷമാക്കാനാണ് ക്ഷേത്ര ഭാരവാഹികളുടെ ശ്രമം. പ്രതിഷ്ഠാ ദിനത്തിലെ പരിപാടിയിലേക്ക് മുന്‍നിര ബിസിനസുകാരെയും സാമൂഹിക-സാംസ്‌കാരിക-രാഷ്ട്രീയ രംഗത്തെ പ്രമുഖരെയും ക്ഷണിച്ചിട്ടുണ്ട്. സംസ്ഥാനത്തെ സര്‍ക്കാര്‍- സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കെല്ലാം അവധി ബാധകമാണ്.