നവകേരള സദസ്സ്: മലപ്പുറത്ത് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരുതല്‍ തടങ്കലില്‍, വിമര്‍ശിച്ച് വി ഡി സതീശന്‍

By Web Desk.29 11 2023

imran-azhar

 

 


മലപ്പുറം: നവകേരള സദസ്സിനെതിരെ മലപ്പുറത്ത് വിവിധയിടങ്ങളില്‍ പ്രതിഷേധം അരങ്ങേറിയതിനെ തുടര്‍ന്ന് മങ്കടയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരുതല്‍ തടങ്കലില്‍. നാലു പ്രവര്‍ത്തകരെയാണ് പൊലീസില്‍ തടങ്കലിലാക്കിയത്.

 

മലപ്പുറം ജില്ലയിലെ 16 മണ്ഡലങ്ങളില്‍ 11 ലും പര്യടനം പൂര്‍ത്തിയാക്കി. വ്യാഴാഴ്ച ജില്ലയിലെ പര്യടനം അവസാനിക്കും. ആനക്കയത്തും മഞ്ചേരി തുറക്കലിലും യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ നവകേരള ബസിന് നേരെ പ്രതിഷേധിച്ചു.

 

അതിനിടെ, കരുതല്‍ തടങ്കലിനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ രംഗത്തുവന്നു. നടപടിക്കെതിരെ കോണ്‍ഗ്രസ് കോടതിയെ സമീപിക്കും. സുപ്രീം കോടതി വിധിയുടെ ലംഘനമാണ് കരുതല്‍ തടങ്കലെന്നും വി ഡി സതീശന്‍ പറഞ്ഞു.

 

 

 

 

 

OTHER SECTIONS