വി ഡി സതീശന്‍ പാണക്കാടെത്തി; ലീഗ് നേതാക്കളുമായി ചര്‍ച്ച നടത്തുന്നു

പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ രാവിലെയോടെ പാണക്കാടെത്തി. മുസ്ലിം ലീഗ് നേതാക്കളായ പികെ കുഞ്ഞാലിക്കുട്ടി, പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍, പിഎംഎ സലാം തുടങ്ങിയവരുമായി സതീശന്‍ ചര്‍ച്ച നടത്തുകയാണ്.

author-image
Priya
New Update
വി ഡി സതീശന്‍ പാണക്കാടെത്തി; ലീഗ് നേതാക്കളുമായി ചര്‍ച്ച നടത്തുന്നു

മലപ്പുറം: പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ രാവിലെയോടെ പാണക്കാടെത്തി. മുസ്ലിം ലീഗ് നേതാക്കളായ പികെ കുഞ്ഞാലിക്കുട്ടി, പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍, പിഎംഎ സലാം തുടങ്ങിയവരുമായി സതീശന്‍ ചര്‍ച്ച നടത്തുകയാണ്.

അതേസമയം, കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ വൈകുന്നേരം 4 മണിയോടെ പാണക്കാടെത്തും. സിപിഎം പലസ്തീന്‍ ഐക്യദാര്‍ഢ്യ പരിപാടിയിലേക്ക് ലീഗിനെ ക്ഷണിച്ചിരുന്നു.

ഇതേ തുടര്‍ന്ന് കോണ്‍ഗ്രസില്‍ ആശയകുഴപ്പങ്ങള്‍ ഉണ്ടായിരുന്നു. നേരത്തെ അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടായെങ്കിലും ഇത്തരത്തില്‍ ചര്‍ച്ച നടത്തിയിരുന്നില്ല.

മുന്‍പ് എകെ ആന്റണിയും ഉമ്മന്‍ ചാണ്ടിയും അടക്കമുള്ള നേതാക്കള്‍ മുസ്ലിം ലീഗ് നേതാക്കളെ സന്ദര്‍ശിച്ച് പല അഭിപ്രായ ഭിന്നതകളും സംസാരിച്ച് തീര്‍ക്കാറുണ്ടായിരുന്നു.

എന്നാല്‍ കെ സുധാകരനും വിഡി സതീശനും കോണ്‍ഗ്രസിന്റെ സംസ്ഥാന നേതൃത്വത്തില്‍ എത്തിയതോടെ ഇതൊന്നും ഉണ്ടായിരുന്നില്ല. ഇക്കാര്യത്തില്‍ മുസ്ലിം ലീഗ് നേതാക്കള്‍ക്കിടയില്‍ അതൃപ്തിയുണ്ട്.

congress muslim league v d satheesan panakkad