/kalakaumudi/media/post_banners/927bf0bf12057bdbfe6a20db0db402ae24c010ee8d76194955995cb8e5579bcb.jpg)
ന്യൂഡല്‍ഹി: ആറ്റിങ്ങല്‍ മണ്ഡലത്തില്‍ നിന്ന് മത്സരിക്കാനുള്ള പാര്‍ട്ടി നിയോഗം ഏറ്റെടുക്കുന്നതായി കേന്ദ്രമന്ത്രി വി.മുരളീധരന്‍ പറഞ്ഞു. ഈ ദൗത്യം ഏല്പിച്ച പാര്‍ട്ടി അദ്ധ്യക്ഷന്‍ ജെ.പി.നദ്ദയോടും പ്രധാനമന്ത്രി നരേന്ദ്ര മോദിയോടുമുള്ള നന്ദി അറിയിക്കുന്നു.
കേരളത്തിലെ ഭരണ - പ്രതിപക്ഷങ്ങളുടെ അഴിമതിക്കും അക്രമ രാഷ്ട്രീയത്തിനുമെതിരായ വിധിയെഴുത്താവും ലോകസഭ തിരഞ്ഞെടുപ്പില്‍ നടക്കാന്‍ പോകുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ രാജ്യം നേടിയ വലിയ വികസനക്കുതിപ്പിന് ആറ്റിങ്ങലിലെ ജനം അംഗീകാരം നല്‍കുമെന്ന് പ്രതീക്ഷിക്കുന്നു.
മൂന്നാമതും നരേന്ദ്ര മോദി അധികാരത്തിലെത്തുമ്പോള്‍ ആറ്റിങ്ങലിന്റെ പ്രതിനിധി ഭരണപക്ഷത്താവണമെന്ന് വിവേകമുള്ള വോട്ടര്‍മാര്‍ ചിന്തിക്കുമെന്നുറപ്പാണ്. എല്ലാവരുടെയും അനുഗ്രഹവും പിന്തുണയും തേടുന്നു. മുരളീധരന്‍ വ്യക്തമാക്കി.