/kalakaumudi/media/post_banners/8d903c003f08c51bca0107230257ad40aac25366a3ca0a722bd2a308e25a8ef3.jpg)
ന്യൂഡല്‍ഹി: കാലിക്കറ്റ് സര്‍വകലാശാലയില്‍ നടക്കുന്ന ശ്രീനാരായണ ഗുരുദേവനെക്കുറിച്ചുള്ള സെമിനാറില്‍ ഗവര്‍ണര്‍ പങ്കെടുക്കരുതെന്ന എസ്.എഫ്.ഐ നിലപാട് സി.പി.എം അറിഞ്ഞാണോയെന്ന് വ്യക്തമാക്കണമെന്ന് കേന്ദ്രമന്ത്രി വി.മുരളീധരന്‍. ഗുരുദേവനെക്കുറിച്ച് മിണ്ടരുതെന്നതാണ് സി.പി.എം നിലപാടെങ്കില്‍ അത് സനാതനധര്‍മ വിശ്വാസികളോട് തുറന്നു പറയണമെന്ന് കേന്ദ്രമന്ത്രി ആവശ്യപ്പെട്ടു.
ചാന്‍സലറായ ഗവര്‍ണര്‍ക്കെതിരെ ക്യാംപസില്‍ ബാനര്‍ കെട്ടാന്‍ അനുവദിച്ചത് വിദ്യാഭ്യാസ വകുപ്പും സര്‍ക്കാരും സര്‍വകലാശാല അധികൃതരും തമ്മിലുള്ള ഒത്തുകളി വ്യക്തമാക്കുന്നു. എന്തുകൊണ്ടാണ് സര്‍വകലാശാല അധികൃതര്‍ ബാനര്‍ നീക്കം ചെയ്യാത്തതെന്ന് മുരളീധരന്‍ ചോദിച്ചു.
ഗവര്‍ണറുടെ സുരക്ഷയില്‍ ആശങ്കയുണ്ടെന്നും വി.മുരളീധരന്‍ പറഞ്ഞു. ആസൂത്രിതമായ ആക്രമണമാണ് സര്‍ക്കാരും എസ്.എഫ്.ഐ യും ഉദ്ദേശിക്കുന്നത്. ഗവര്‍ണറെ വിരട്ടാമെന്ന ധാരണ സി.പി.എമ്മിനു തന്നെ വിനയാകുമെന്ന് മന്ത്രി പറഞ്ഞു.
സെനറ്റിലേക്ക് എ.ബി.വി.പിക്കാരെ നാമനിര്‍ദേശം ചെയ്യാം. നിയമവിരുദ്ധമായി എന്തെങ്കിലും നടന്നെങ്കില്‍ കോടതിയില്‍ പോകണം. എ.ബി.വി.പി നിരോധിത സംഘടനയല്ലെന്നും കേന്ദ്രമന്ത്രി ചൂണ്ടിക്കാട്ടി.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
