'അന്ന് ഊരിപ്പിടിച്ച വാളിന്റെ കഥ പറയുമ്പോ ഈ തോക്കിന്റെ കാര്യം മുതലാളി മറന്നു പോയതായിരിക്കും': വിടി ബല്‍റാം

മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിച്ച് ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ഇട്ട് കെപിസിസി വൈസ് പ്രസിഡന്റ് വിടി ബല്‍റാം. നവകേരള സദസിനെതിരെയുള്ള വ്യാപക പ്രതിഷേധങ്ങള്‍ക്കെതിരെ പിണറായി വിജയന്‍ രംഗത്തെത്തിയിരുന്നു.

author-image
Priya
New Update
'അന്ന് ഊരിപ്പിടിച്ച വാളിന്റെ കഥ പറയുമ്പോ ഈ തോക്കിന്റെ കാര്യം മുതലാളി മറന്നു പോയതായിരിക്കും': വിടി ബല്‍റാം

പാലക്കാട്: മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിച്ച് ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ഇട്ട് കെപിസിസി വൈസ് പ്രസിഡന്റ് വിടി ബല്‍റാം. നവകേരള സദസിനെതിരെയുള്ള വ്യാപക പ്രതിഷേധങ്ങള്‍ക്കെതിരെ പിണറായി വിജയന്‍ രംഗത്തെത്തിയിരുന്നു.

തോക്കിനെയും ക്രിമിനലുകളെയും ഗുണ്ടകളെയും നേരിട്ടുണ്ട്, യൂത്ത് കോണ്‍ഗ്രസിനെ അവരുടെ പ്രതാപകാലത്ത് പേടിച്ചിട്ടില്ല എന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞിരുന്നത്.

ഇതിന് സമൂഹമാധ്യമത്തിലൂടെയാണ് വിടി ബല്‍റാം മറുപടി നല്‍കിയത്.
'അന്ന് ഊരിപ്പിടിച്ച വാളിന്റെ കഥ പറയുമ്പോ ഈ തോക്കിന്റെ കാര്യം മുതലാളി മറന്നു പോയതായിരിക്കും. അല്ലെങ്കില്‍ അന്നേ രണ്ടും കൂടി ഒരുമിച്ച് തള്ളാമായിരുന്നു'- വിടി ബല്‍റാം ഫേസ്ബുക്ക് പോസ്റ്റില്‍ പരിഹസിച്ചു.

pinarayi vijayan v t balram