/kalakaumudi/media/post_banners/8bd766ce9fe649487fa8c431375428585ffbe34edcc4b68ee54b4c84e00fef15.jpg)
കോഴിക്കോട്: വടകരയിൽ ഡി.വൈ.എസ്.പി.യുടെ വാഹനം ഓഫീസിന് മുന്നിൽ കത്തിയനിലയിൽ.ഔദ്യോഗിക വാഹനം പൂർണമായും കത്തി നശിച്ചു.സംഭവത്തിൽ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഞായറാഴ്ച പുലർച്ചെ രണ്ട് മണിയോടെയാണ് സംഭവം.
അതെസമയം സമീപത്തെ ഒരു കടയ്ക്കും ഇയ്യാൾ തീവെച്ചിട്ടുണ്ട്.മുസ്ലിം ലീഗ് നേതാവിന്റെ കടയ്ക്കാണ് തീവെച്ചത്.കസ്റ്റഡിയിലെടുത്തിട്ടുള്ളായാൾക്ക് മാനസികാസ്വാസ്ഥ്യം പ്രകടിപ്പിക്കുന്നയാളാണെന്ന് പൊലീസ് പറയുന്നു.
വാഹനം മുഴുവനായും കത്തിനശിച്ച അവസ്ഥയിലാണുള്ളത്. ലീഗ് നേതാവിന്റെ കടയ്ക്ക് തീവെച്ചതിന് ശേഷാണ് പൊലീസ് വാഹനത്തിന് തീവെച്ചത്. സംഭവത്തിൽ കൂടുതൽ അന്വേഷണം പൊലീസ് നടത്തുന്നുണ്ട്. സിസിടിവി ദൃശ്യങ്ങളടക്കം കേന്ദ്രീകരിച്ചുകൊണ്ടാണ് അന്വേഷണം നടക്കുന്നത്.