കോവിഡ് മൂലമല്ല മരണം; അനാവശ്യ ഭീതി സൃഷ്ടിക്കാന്‍ ശ്രമം

സംസ്ഥാനത്ത് കോവിഡ് ഭീതി പരത്താന്‍ ശ്രമമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. കേരളത്തില്‍ കോവിഡ് കേസുകള്‍ കൂടുതലാണെന്നാണ് പ്രചരണം.

author-image
Web Desk
New Update
കോവിഡ് മൂലമല്ല മരണം; അനാവശ്യ ഭീതി സൃഷ്ടിക്കാന്‍ ശ്രമം

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് ഭീതി പരത്താന്‍ ശ്രമമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. കേരളത്തില്‍ കോവിഡ് കേസുകള്‍ കൂടുതലാണെന്നാണ് പ്രചരണം. നവംബറില്‍ തന്നെ കോവിഡ് കേസുകളില്‍ നേരിയ വര്‍ധനവ് കണ്ടു. തുടര്‍ന്ന് ആരോഗ്യവകുപ്പ് ജാഗ്രതാ നിര്‍ദേശവും മുന്നൊരുക്കങ്ങളും നടത്തി. സാംപിളുകള്‍ ഹോള്‍ ജീനോം സീക്വന്‍സ് പരിശോധനയ്ക്ക് അയക്കാനും തീരുമാനിച്ചിരുന്നതായി മന്ത്രി പറഞ്ഞു.

നവംബര്‍ മുതല്‍ ഹോള്‍ ജിനോമിക് പരിശോധനയ്ക്ക് സാംപിളുകള്‍ അയക്കുന്നുണ്ട്. അതില്‍ ഒരെണ്ണത്തില്‍ മാത്രമാണ് ജെഎന്‍1 വൈറസ് സാന്നിധ്യം കണ്ടെത്തിയത്. വൈറസ് ബാധ കണ്ടെത്തിയ തിരുവനന്തപുരം കരകുളം സ്വദേശിയായ 79 കാരന്‍ ഗൃഹചികിത്സയിലൂടെ തന്നെ രോഗമുക്തനായെന്നും മന്ത്രി അറിയിച്ചു.

ഇന്ത്യയില്‍ നിന്ന് സിംഗപ്പൂരിലേക്കു പോയ 15 പേര്‍ക്ക് പുതിയ വകഭേദത്തിന്റെ സാന്നിധ്യം കണ്ടെത്തി. രാജ്യത്തെ മറ്റു സംസ്ഥാനങ്ങളിലും പുതിയ വകഭേദം ഉണ്ടെന്നാണ് ഇതിന്റെ അര്‍ത്ഥം. കേരളത്തില്‍ ഇത് കണ്ടെത്തിയത് സംവിധാനങ്ങളുടെ മികവും ജാഗ്രതയും കൊണ്ടാണെന്നും മന്ത്രി പറഞ്ഞു.

കോവിഡ് ബാധിച്ച് മരിച്ചവര്‍ക്ക് ഗുരുതരമായ മറ്റു ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതായും മന്ത്രി പറഞ്ഞു. മറ്റു രോഗങ്ങളുമായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചവരാണ് മരിച്ചത്.

സംസ്ഥാനത്തിലെ ആരോഗ്യസംവിധാനങ്ങളുടെ മികവാണ് രോഗം കണ്ടെത്തിയതിനു കാരണം. ഇതിനെ തെറ്റായ രീതിയില്‍ വ്യാഖ്യാനിച്ച് ഭീതി പരത്താന്‍ ശ്രമിക്കുകയാണെന്നും മന്ത്രി പറഞ്ഞു. പ്രായമായവും ഗുരുതര രോഗമുള്ളവരും കോവിഡ് വരാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും മന്ത്രി അറിയിച്ചു.

kerala covid 19 veena george