'ജാതി സര്‍വേ സംസ്ഥാനത്ത് നിലവിലുള്ള സംവരണ ഘടനയെ തകിടം മറിച്ചേക്കും': വെള്ളാപ്പള്ളി നടേശന്‍

ജാതി സെന്‍സസുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് മുന്നോട്ട് വെച്ച നിര്‍ദേശത്തിനെതിരെ ആഞ്ഞടിച്ച് എസ്എന്‍ഡിപി.തെരഞ്ഞെടുപ്പിന് മുന്‍പുള്ള രാഷ്ട്രീയ തന്ത്രമാണ് ഈ നിര്‍ദേശമെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.

author-image
Priya
New Update
'ജാതി സര്‍വേ സംസ്ഥാനത്ത് നിലവിലുള്ള സംവരണ ഘടനയെ തകിടം മറിച്ചേക്കും': വെള്ളാപ്പള്ളി നടേശന്‍

തിരുവനന്തപുരം: ജാതി സെന്‍സസുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് മുന്നോട്ട് വെച്ച നിര്‍ദേശത്തിനെതിരെ ആഞ്ഞടിച്ച് എസ്എന്‍ഡിപി.തെരഞ്ഞെടുപ്പിന് മുന്‍പുള്ള രാഷ്ട്രീയ തന്ത്രമാണ് ഈ നിര്‍ദേശമെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.

ജാതി സര്‍വേ സംസ്ഥാനത്ത് നിലവിലുള്ള സംവരണ ഘടനയെ തകിടം മറിച്ചേക്കുമെന്ന് അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു.ഇതുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന പൊട്ടിത്തെറിയില്‍ കോണ്‍ഗ്രസ് സംസ്ഥാന ഘടകം ഞെട്ടും.

"പിന്നാക്ക സമുദായങ്ങളെയും പട്ടികജാതികളെയും ഉയര്‍ത്തിക്കൊണ്ടുവരണമെന്ന ആവശ്യം തിരഞ്ഞെടുപ്പ് അടുത്തിരിക്കുമ്പോള്‍ മാത്രം രാഷ്ട്രീയ നേതാക്കള്‍ക്കു തോന്നുന്നത് എന്തുകൊണ്ട്?

പിന്നോക്ക ജാതിക്കാരെ ശാക്തീകരിക്കാനുള്ള നീക്കമായി ഞങ്ങള്‍ ഇതിനെ കാണുന്നില്ല. ഇത് ജനങ്ങളെ കബളിപ്പിക്കാനുള്ള തന്ത്രം മാത്രമാണ്"- വെള്ളാപ്പള്ളി നടേശന്‍ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു.

ഇതിന് മുന്‍പ് സര്‍വേ പൂര്‍ത്തിയായപ്പോള്‍ മുസ്ലീമുകള്‍ അവരുടെ സംവരണം ഉയര്‍ത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു. മുസ്ലീം സമുദായ നേതാക്കള്‍ ഉന്നയിക്കുന്ന ഏത് ആവശ്യവും നടപ്പാക്കാന്‍ യുഡിഎഫും എല്‍ഡിഎഫും തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

caste survey vellappally nadesan