'ഗണേഷ് ഭാര്യയുടെ അടിമേടിച്ച ഏക മുന്‍ മന്ത്രി, അച്ഛനും മകനും കൂടി ഗതാഗത വകുപ്പിനെ മുടിപ്പിച്ചു'

കെ ബി ഗണേഷ് കുമാറിനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശവുമായി എസ്എന്‍ഡിപിയോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍.

author-image
Web Desk
New Update
'ഗണേഷ് ഭാര്യയുടെ അടിമേടിച്ച ഏക മുന്‍ മന്ത്രി, അച്ഛനും മകനും കൂടി ഗതാഗത വകുപ്പിനെ മുടിപ്പിച്ചു'

ആലപ്പുഴ: കെ ബി ഗണേഷ് കുമാറിനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശവുമായി എസ്എന്‍ഡിപിയോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ഉടുപ്പ് മാറുന്നതുപോലെ ഭാര്യയെ മാറുന്നയാളാണ് ഗണേഷ് കുമാര്‍. ഭാര്യയുടെ അടിമേടിച്ച ഏക മുന്‍ മന്ത്രിയാണ് ഗണേഷെന്നും വെള്ളാപ്പള്ളി പറഞ്ഞു.

സ്വഭാവശുദ്ധിയില്ലാത്ത ആളാണ് ഗണേഷ്. മന്ത്രിയാക്കി മുഖം മിനുക്കാന്‍ നോക്കിയാല്‍ വെളുക്കാന്‍ തേച്ചത് പണ്ടായത് പോലെയാകുമെന്നും വെള്ളാപ്പള്ളി പറഞ്ഞു.

ഗണേഷ് കുമാറും അച്ഛനും കൂടി ഗതാഗത വകുപ്പ് തന്നെ മുടിപ്പിച്ചു. മന്ത്രിയായിരുന്ന സമയം ജീവനക്കാരെ നിയമിക്കുന്നതിലും സ്ഥലം മാറ്റുന്നതിലും വന്‍ അഴിമതി നടത്തിയെന്നും വെള്ളാപ്പള്ളി ആരോപിച്ചു.

 

 

vellappally natesan kerala kb ganesh kumar politics