/kalakaumudi/media/post_banners/16e8dd6cc609881a64ff4bc29136b08447ac1b40d8ce835cae43606f0bcea2b7.jpg)
വയനാട്: പൂക്കോട് വെറ്ററിനറി സർവകലാശാല ക്യാമ്പസിലെ 2-ാം വർഷ ബിവിഎസ്‌സി വിദ്യാർഥി ജെ എസ് സിദ്ധാർത്ഥിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ പ്രധാനപ്രതി അഖിൽ പിടിയിൽ.പാലക്കാട് നിന്നാണ് അഖിലിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. പിടിയിലായത് കുറ്റകൃത്യത്തിൽ നേരിട്ട് പങ്കെടുത്തയാളെന്ന് ഡിവൈഎസ്‌പി അറിയിച്ചു.സിദ്ധാർത്ഥിന്റെ മരണം നടന്ന് 11ാം ദിവസമാണ് പ്രധാനപ്രതികളിൽ ഒരാൾ പിടിയിലാകുന്നത്.
മർദ്ദനത്തിന് നേതൃത്വം നൽകിയത് 12 പേരാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു.ഇനി 11 പേരെക്കൂടി അറസ്റ്റ് ചെയ്യാനുണ്ട്. ഇവർക്കെതിരെ പൊലീസ് ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിക്കും.കേസിൽ ആരോപണ വിധേയരായ നാലുപേരെ എസ്എഫ്ഐയിൽ നിന്ന് പുറത്താക്കിയതായി സംസ്ഥാന പ്രസിഡൻറ് പി.എം.പി.എം.ആർഷോ അറിയിച്ചു.
കോളജ് ഹോസ്റ്റലിൽ സിദ്ധാർത്ഥിനെ അക്രമി സംഘം നഗ്നനാക്കി പരസ്യമായി വിചാരണയ്ക്കി വിധേയമാക്കിയിരുന്നു. സംഘത്തിൽ ഉൾപ്പെട്ട 18 പ്രതികളും ഒളിവിൽ പോയിരുന്നു. ഇവരിൽ എട്ട് പേർ ബുധനാഴ്ച പൊലീസ് സ്‌റ്റേഷനിൽ ഹാജരാകുകയും ആറ് പേരുടെ അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തിരുന്നു. അതെസമയം എസ്.എഫ്.ഐ യൂണിറ്റ് സെക്രട്ടറി ഉൾപ്പെടെ ഒളിവിലാണെന്ന് പൊലീസ് പറഞ്ഞിരുന്നു
രണ്ടാം വർഷ ബിവിഎസ്‌പി വിദ്യാർത്ഥിയും തിരുവനന്തപുരം നെടുമങ്ങാട് സ്വദേശിയായ സിദ്ധാർത്ഥ് ആൾക്കൂട്ട വിചാരണയും ക്രൂരമർദനവും മാനസിക പീഡനങ്ങളും നേരിട്ടാണ് മരിച്ചത്.ഈ മാസം 14 മുതൽ 18 ഉച്ച വരെ സിദ്ധാർത്ഥൻ ക്രൂര മർദനത്തിന് ഇരയായെന്നാണ് ദൃക്സാക്ഷിയായ വിദ്യാർത്ഥി പറഞ്ഞത്.