/kalakaumudi/media/post_banners/f44917fc91da4770f54c981d86a37546c25a02fccb23cc6e86d9489445166d8d.jpg)
കൽപ്പറ്റ: പൂക്കോട് വെറ്ററിനറി സർവകലാശാല വിദ്യാർഥി സിദ്ധാർഥന്റെ മരണത്തിൽ വിചിത്ര വാദങ്ങളുമായി സർവകലാശാല ഡീൻ ഡോ.എം.കെ.നാരായണൻ.ഹോസ്റ്റൽ വാർഡൻ കൂടിയായ ഡീൻ ഹോസ്റ്റലിൽ അല്ല താമസിക്കുന്നത്. റസിഡന്റ് ട്യൂറ്ററാണ് അവിടെ താമസിക്കേണ്ടത്. വാർഡൻ ഹോസ്റ്റലിന്റെ ദൈനം ദിന കാര്യങ്ങളിൽ ഇടപെടുന്നയാളല്ല.സംഭവത്തിൽ തന്റെ ഭാഗത്ത് നിന്ന് സ്വീകരിക്കേണ്ട എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും ഡീൻ അവകാശപ്പെട്ടു.
മെൻസ് ഹോസ്റ്റലിൽ അല്ല താൻ താമസിക്കുന്നത്. റസിഡന്റ് ട്യൂട്ടറാണ് ഹോസ്റ്റലിൽ താമസിക്കേണ്ടത്.ഹോസ്റ്റലിൽ 120 ഓളം കുട്ടികളുണ്ട്. അവരാരും ഇതേക്കുറിച്ചൊന്നും പറഞ്ഞിരുന്നില്ല. ഹോസ്റ്റലിൽ താമസിക്കേണ്ടത് റസിഡന്റ് ട്യൂറ്ററാണ്. ഡീനിന്റെ ജോലി എല്ലാ ദിവസവും ഹോസ്റ്റലിൽ പോയി സെക്യൂരിറ്റി സര്‍വീസ് നടത്തുകയല്ല. ജീവൻ രക്ഷിക്കാനുള്ള എല്ലാ ശ്രമവും നടത്തി. ആരെങ്കിലും വിവരം പറയാതെ താനെങ്ങനെ അറിയും. ആരും പറയാത്തത് കൊണ്ടാണ് മര്‍ദ്ദനം നടന്നത് അറിയാതിരുന്നതെന്നും ഡീൻ പറഞ്ഞു.
താൻ ഒരു കുട്ടിയുടെ വാഹനത്തിൽ ആംബുലൻസിന് പുറകെ ആശുപത്രിയിൽ പോയി. വൈത്തിരി താലൂക്ക് ആശുപത്രിയിൽ എത്തിയ ഉടൻ മരണം സ്ഥിരീകരിച്ചു. മരണം സ്ഥിരീകരിച്ച് 10 മിനിറ്റിൽ വിവരം ബന്ധുക്കളെ അറിയിച്ചിട്ടുണ്ട്. തന്റെ നിര്‍ദ്ദേശപ്രകാരം തന്റെ തന്നെ വിദ്യാര്‍ത്ഥിയായ കൃഷ്ണകാന്താണ് സിദ്ധാര്‍ത്ഥന്റെ അമ്മാവനെ വിളിച്ചത്. സിദ്ധാര്‍ത്ഥന്റെ അഡ്‌മിഷൻ ആവശ്യത്തിന് എത്തിയപ്പോൾ അമ്മാവനുമായി പരിചയപ്പെട്ട വിദ്യാര്‍ത്ഥിയായിരുന്നു കൃഷ്ണകാന്ത്.
മെൻസ് ഹോസ്റ്റലിൽ അല്ല താൻ താമസിക്കുന്നത്. റസിഡന്റ് ട്യൂട്ടറാണ് ഹോസ്റ്റലിൽ താമസിക്കേണ്ടത്. ആ തസ്തികയിലേക്ക് സർവകലാശാല ആളെ നിയമിച്ചിട്ടില്ല. സിദ്ധാർഥന്റെ മരണത്തിന് പിന്നാലെ അസിസ്റ്റന്റ് വാർഡനോട് റിപ്പോർട്ട് തേടി. ഹോസ്റ്റലിൽ പ്രശ്നങ്ങളുണ്ടായിട്ടില്ലെന്ന റിപ്പോർട്ടാണ് അസിസ്റ്റന്റ് വാർഡൻ നൽകിയതെന്നും ഇതുവരെ സര്‍വകലാശാലയിലെ ഹോസ്റ്റലിൽ പ്രശ്നം ഉണ്ടായിട്ടില്ലെന്നും ഡീൻ കൂട്ടിച്ചേർത്തു. ക്രിമിനൽ കുറ്റം ചെയ്ത ആരെയും സംരക്ഷിച്ചിട്ടില്ല. സർവകലാശാലക്ക് ഇക്കാര്യത്തിൽ വീഴ്ച സംഭവിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. മാധ്യമങ്ങൾ തനിക്കെതിരെ തെറ്റായ വാർത്തകൾ നൽകുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.