റിലയന്‍സ്-ഡിസ്‌നി ലയനകരാറില്‍ ഒപ്പുവച്ചു; നിത അംബാനി ചെയര്‍പേഴ്‌സണ്‍

റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ മാധ്യമവിഭാഗമായ വയാകോം 18 ഉം വാള്‍ട്ട് ഡിസ്‌നിയുടെ ബിസിനസ് വിഭാഗമായ സ്റ്റാര്‍ ഇന്ത്യയും തമ്മില്‍ ലയനകരാറില്‍ ഒപ്പുവച്ചു.

author-image
Web Desk
New Update
റിലയന്‍സ്-ഡിസ്‌നി ലയനകരാറില്‍ ഒപ്പുവച്ചു; നിത അംബാനി ചെയര്‍പേഴ്‌സണ്‍

മുംബൈ: റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ മാധ്യമവിഭാഗമായ വയാകോം 18 ഉം വാള്‍ട്ട് ഡിസ്‌നിയുടെ ബിസിനസ് വിഭാഗമായ സ്റ്റാര്‍ ഇന്ത്യയും തമ്മില്‍ ലയനകരാറില്‍ ഒപ്പുവച്ചു. റിലയന്‍സ് 11,500 കോടി രൂപ പുതിയ സംയുക്തസംരംഭത്തില്‍ നിക്ഷേപിക്കും. റിലയന്‍സിന് 63.16 ശതമാനവും ഡിസ്നിക്ക് 36.84 ശതമാനവും ഓഹരികളാണ്. സംയുക്തസംരംഭത്തിന്റെ മൂല്യം ഏകദേശം 70,353 കോടി രൂപയാണ്.

ലയനത്തോടെ വിനോദ ചാനലുകളായ കളേഴ്സ്, സ്റ്റാര്‍ പ്ലസ്, സ്റ്റാര്‍ ഗോള്‍ഡ് എന്നിവയും സ്പോര്‍ട്സ് ചാനലുകളായ സ്റ്റാര്‍ സ്‌പോര്‍ട്‌സ്, സ്പോര്‍ട്18 എന്നിവയും ജിയോ സിനിമയും ഹോട്സ്റ്റാറും പുതിയ സംയുക്തസംരംഭത്തിനു കീഴിലാവും.

നിത അംബാനിയാവും സംയുക്തസംരംഭത്തിന്റെ ചെയര്‍പഴ്സന്‍. നേരത്തേ വാള്‍ട്ട് ഡിസ്നിയില്‍ പ്രവര്‍ത്തിച്ചിരുന്ന ഉദയ് ശങ്കറാണ് വൈസ് ചെയര്‍മാന്‍. നിലവില്‍ അദ്ദേഹം വയാകോം18 ബോര്‍ഡ് അംഗമാണ്.

viacom18 nita ambani RELIANCE star india