'കോടിയേരിയുടെ ഭൗതികദേഹം തിരുവനന്തപുരത്ത് പൊതുദര്‍ശനത്തിന് വെക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു'; വെളിപ്പെടുത്തലുമായി വിനോദിനി

By web desk.02 10 2023

imran-azhar

 

തിരുവനന്തപുരം: സിപിഎം മുന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ വേര്‍പാടിന്റെ ഒന്നാം വാര്‍ഷിക വേളയില്‍ വെളിപ്പെടുത്തലുമായി ഭാര്യ വിനോദിനി ബാലകൃഷ്ണന്‍.

 

കോടിയേരിയുടെ ഭൗതികദേഹം തിരുവനന്തപുരത്ത് പൊതുദര്‍ശനത്തിന് വെക്കണമെന്ന് സിപിഎമ്മിനോട് കുടുംബം ആവശ്യപ്പെട്ടിരുന്നുവെന്ന് വിനോദിനി പറഞ്ഞു.

 

മക്കളായ ബിനോയിയും ബിനീഷും ചെന്നൈയിലെ ആശുപത്രിയില്‍ വെച്ച് എം വി ഗോവിന്ദനോട് ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു. പ്രമുഖ ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് വിനോദിനി ഇക്കാര്യങ്ങള്‍ തുറന്ന് പറഞ്ഞത്.

 

തിരുവനന്തപുരത്ത് കോടിയേരിക്ക് ആദരാഞ്ജലി അര്‍പ്പിക്കാന്‍ അവസരം ഓരുക്കാതിരുന്നത് പാര്‍ട്ടിയില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചിരുന്നു. ' എനിക്കും ഉണ്ടല്ലോ ആ വിഷമം.

 

ആരോട് പറയാന്‍ കഴിയും. അന്ന് ഞാന്‍ ഓര്‍മയും ബോധവും നഷ്ടപ്പെട്ട നിലയിലാണ്. ബിനോയിയും ബിനീഷും അക്കാര്യം പറഞ്ഞിരുന്നു. സത്യം സത്യമായി പറയണമല്ലോ.

 

മാഷേ അച്ഛന്റെ ആഗ്രഹമാണ്, അവിടെ കൊണ്ടുപോകണമെന്ന് പറഞ്ഞു. അപ്പോള്‍ അതല്ല, എന്ത് തിരിച്ച് പറഞ്ഞു എന്നൊന്നും എനിക്കറിയില്ല. എന്തായാലും തിരുവനന്തപുരത്ത് കൊണ്ടുപോയില്ല. നടന്നില്ല, ഇനി സാരമില്ല. അത് കഴിഞ്ഞു. അതിന്റെ പേരില്‍ പുതിയ വിവാദം വേണ്ട'- വിനോദിനി വ്യക്തമാക്കി.

 

 

 


58,500 ന് പകരം 1,75,500 രൂപ; ശ്രീപത്മനാഭസ്വാമി ക്ഷേത്രം ബില്ലില്‍ ഒപ്പുവെച്ച് ഗവര്‍ണര്‍

 

തിരുവനന്തപുരം: ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന് സര്‍ക്കാര്‍ നല്‍കുന്ന വാര്‍ഷിക തുക ഉയര്‍ത്തുന്ന ബില്ലില്‍ ഒപ്പുവെച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഇതോടെ 58,500 രൂപയ്ക്ക് പകരം 1,75,500 രൂപ ലഭിക്കും.

 

5 വര്‍ഷം കൂടുന്തോറും ഈ തുകയില്‍ 25% വര്‍ധനവ് ഉണ്ടാവും. ഭൂപരിഷ്‌കരണ നിയമത്തെ തുടര്‍ന്ന് ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന്റെ സ്ഥലം ഓരോ വര്‍ഷവും നിശ്ചിത തുക നല്‍കാമെന്ന കരാര്‍ പ്രകാരം ഏറ്റെടുത്തിരുന്നു.

 

ഇതോടെ നല്‍കിയിരുന്ന 58,500 രൂപ 2017 മുതല്‍ നല്‍കിയിരുന്നില്ല. ഈ നടപടിയെ ഹൈക്കോടതിയില്‍ ചോദ്യം ചെയ്തിരുന്നു.കോടതി സര്‍ക്കാരിനോട് ഇക്കാര്യം പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. അതേ തുടര്‍ന്നാണ് ബില്‍ കൊണ്ടുവന്നത്. ഇന്ന് ഡല്‍ഹിയില്‍ നിന്ന് എത്തിയതിന് ശേഷം മറ്റ് ബില്ലുകള്‍ പരിശോധിക്കും.

 

 

 

 

OTHER SECTIONS