മണിപ്പൂരില്‍ വീണ്ടും വെടിവയ്പ്പ്; നാല് പേര്‍ കൊല്ലപ്പെട്ടു

മണിപ്പുരില്‍ വീണ്ടും വെടിവയ്പ്പ്. ചുരാചന്ദ്പൂര്‍ അതിര്‍ത്തിയില്‍ കുക്കി സായുധഗ്രൂപ്പുകളും തീവ്ര മെയ്‌തെയ് സംഘടനയും തമ്മിലുണ്ടായ വെടിവയ്പ്പില്‍ നാലു മെയ്‌തെയ് വിഭാഗക്കാര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരുക്കേറ്റിട്ടുണ്ടെന്നാണ് വിവരം.

author-image
anu
New Update
മണിപ്പൂരില്‍ വീണ്ടും വെടിവയ്പ്പ്; നാല് പേര്‍ കൊല്ലപ്പെട്ടു

ഇംഫാല്‍: മണിപ്പുരില്‍ വീണ്ടും വെടിവയ്പ്പ്. ചുരാചന്ദ്പൂര്‍ അതിര്‍ത്തിയില്‍ കുക്കി സായുധഗ്രൂപ്പുകളും തീവ്ര മെയ്‌തെയ് സംഘടനയും തമ്മിലുണ്ടായ വെടിവയ്പ്പില്‍ നാലു മെയ്‌തെയ് വിഭാഗക്കാര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരുക്കേറ്റിട്ടുണ്ടെന്നാണ് വിവരം.

ബിഷ്ണുപുര്‍, ചുരാചന്ദ്പൂര്‍ ജില്ലകളോടു ചേര്‍ന്നുള്ള മലനിരകള്‍ക്കു സമീപം വിറക് ശേഖരിക്കാന്‍ പോയ നാലു പേരാണ് മരിച്ചത്. ദാരാ സിങ്, ഇബോംച സിങ്, റോമന്‍ സിങ്, ആനന്ദ് സിങ് എന്നിവരാണ് മരിച്ചത്. ഇവരെ ബുധനാഴ്ച കാണാതായിരുന്നു. ഇവരുടെ കൈവശം ആയുധങ്ങള്‍ ഉണ്ടായിരുന്നുവെന്നും കുക്കി ഗ്രാമങ്ങള്‍ക്ക് കാവല്‍ നില്‍ക്കുന്നവരാണ് കൊലപ്പെടുത്തിയതെന്നുമാണ് റിപ്പോര്‍ട്ട്.

ഇതിനിടെ, ബിഷ്ണുപൂര്‍ ജില്ലയിലെ ഹയോതക് ഗ്രാമത്തില്‍ അക്രമകാരികള്‍ വെടിവയ്പ് നടത്തി. സുരക്ഷാ സേന സംഭവസ്ഥലത്തെത്തി വെടിയുതിര്‍ക്കുകയും അക്രമികള്‍ വെടിവയ്പ് അവസാനിപ്പിക്കുകയും ചെയ്‌തെങ്കിലും ഇടയ്ക്കിടെയുള്ള വെടിവയ്പ് ഇപ്പോഴും തുടരുകയാണെന്നാണ് റിപ്പോര്‍ട്ട്.

national news Latest News