/kalakaumudi/media/post_banners/3fec09022449ec89758a5fba22c0e6135e03b31973a4e1fa1448aa3afb3089fa.jpg)
ഇംഫാല്‍: മണിപ്പുരിലുണ്ടായ ആള്‍ക്കൂട്ട ആക്രമണത്തില്‍ മൂന്ന് ബിഎസ്എഫ് ഉദ്യോഗസ്ഥര്‍ക്ക് പരുക്കേറ്റു. ബുധനാഴ്ച രാത്രി തൗബാല്‍ ജില്ലയിലെ പൊലീസ് ആസ്ഥാനത്തിനു നേരെയായിരുന്നു ആക്രമണം. ഇന്ത്യ-മ്യാന്‍മര്‍ അതിര്‍ത്തി നഗരമായ മോറെയില്‍ കുക്കി സായുധഗ്രൂപ്പുകള്‍ നടത്തിയ വെടിവയ്പില്‍ ഇന്ത്യന്‍ റിസര്‍വ് ബറ്റാലിയനിലെ രണ്ടു കമാന്‍ഡോകള്‍ കൊല്ലപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് പൊലീസ് ആസ്ഥാനത്തിനുനേരെയും ആക്രമണമുണ്ടായത്.
ഇന്ത്യന്‍ റിസര്‍വ് ബറ്റാലിയന്‍ കേന്ദ്രത്തിനു നേരെ ആക്രമണം നടത്താനാണ് ജനക്കൂട്ടം ആദ്യം ശ്രമിച്ചത്. ഇത് സുരക്ഷാ ഉദ്യോഗസ്ഥര്‍ നേരിട്ട്, ജനങ്ങളെ പിരിച്ചുവിടാന്‍ ശ്രമിച്ചതോടെ പൊലീസ് ആസ്ഥാനത്തേക്ക് അതിക്രമിച്ച് കയറുകയായിരുന്നു. ഇവരെ നേരിടാന്‍ ശ്രമിക്കുന്നതിനിടെയാണ് ജനക്കൂട്ടത്തില്‍നിന്നും ബിഎസ്എഫ് ഉദ്യോഗസ്ഥര്‍ക്കുനേരെ വെടിവയ്പുണ്ടായത്. എഎസ്ഐമാരായ സോബ്രം സിങ്ങ്, റാംജി, കോണ്‍സ്റ്റബിള്‍ ഗൗരവ് കുമാര്‍ എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇവരെ ഇംഫാലിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പൊലീസ് ഓഫിസറുടെ കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ട് ഗോത്രവിഭാഗക്കാരെ പൊലീസ് കസ്റ്റഡിയിലെടുത്തിന് പിന്നാലെയായിരുന്നു ആക്രമം.