മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം; ഒരു പൊലീസ് കമന്‍ഡോയ്ക്ക് വീരമൃത്യു

മണിപ്പുരില്‍ വീണ്ടും സംഘര്‍ഷം. അതിര്‍ത്തി നഗരമായ മോറയിലുണ്ടായ ആക്രമണത്തില്‍ ഒരു പൊലീസ് കമാന്‍ഡോ കൂടി വീരമൃത്യു വരിച്ചു.

author-image
anu
New Update
മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം; ഒരു പൊലീസ് കമന്‍ഡോയ്ക്ക് വീരമൃത്യു

ഇംഫാല്‍: മണിപ്പുരില്‍ വീണ്ടും സംഘര്‍ഷം. അതിര്‍ത്തി നഗരമായ മോറയിലുണ്ടായ ആക്രമണത്തില്‍ ഒരു പൊലീസ് കമാന്‍ഡോ കൂടി വീരമൃത്യു വരിച്ചു. ബുധനാഴ്ച രാവിലെ മുതല്‍ സുരക്ഷാ ഉദ്യോഗസ്ഥരും ആക്രമികളും തമ്മില്‍ പ്രദേശ് വെയിവയ്പ്പ് നടക്കുന്നതിനെയാണ് ഒരു സൈനികന്‍ കൂടി വീരമൃത്യു വരിച്ചത്.

മോറയിലെ പൊലീസ് കമാന്‍ഡോ പോസ്റ്റില്‍ ജോലി ചെയ്തിരുന്ന ഐആര്‍ബി ഉദ്യോഗസ്ഥനായ വാങ്‌ഖെം സോമര്‍ജിത് എന്ന കമാന്‍ഡോയാണ് മരിച്ചതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പശ്ചിമ ഇംഫാല്‍ ജില്ലയിലെ മാലോമില്‍ നിന്നുള്ളയാളാണ് മരിച്ച സോമര്‍ജിത്.

മോറയ്ക്കു സമീപം സുരക്ഷാ പോസ്റ്റിനു നേരെ അക്രമികള്‍ ബോംബെറിഞ്ഞ ശേഷം വെടിയുതിര്‍ത്തതായാണ് റിപ്പോര്‍ട്ട്. ഇന്ത്യ മ്യാന്‍മര്‍ അതിര്‍ത്തിയിലെ തന്ത്രപ്രധാനമായ വ്യവസായ നഗരമാണ് മോറ. ഇവിടെ സ്ഥാപിച്ചിരിക്കുന്ന താല്‍ക്കാലിക കമാന്‍ഡോ പോസ്റ്റിനു നേരെ അക്രമികള്‍ ആര്‍പിജി ഷെല്ലുകള്‍ വര്‍ഷിച്ചതായി പൊലീസ് വെളിപ്പെടുത്തി. ഇവിടെ പാര്‍ക്ക് ചെയ്തിരുന്ന ഒട്ടേറെ വാഹനങ്ങള്‍ക്ക് നാശനഷ്ടമുണ്ടായതായും റിപ്പോര്‍ട്ടുണ്ട്.

national news Latest News