
ന്യൂഡല്‍ഹി: ഛത്തീസ്ഗഡില്‍ മുന്‍ കേന്ദ്രമന്ത്രി വിഷ്ണു ദേവ് സായി മുഖ്യമന്ത്രിയാകും. റായ്പുരില്‍ ചേര്‍ന്ന ബിജെപി എംഎല്‍എമാരുടെ യോഗത്തിലാണ് മുഖ്യമന്ത്രിയെ പ്രഖ്യാപിച്ചത്. സംസ്ഥാനത്ത് രണ്ടു ഉപമുഖ്യമന്ത്രിമാരുണ്ടാകുമെന്നാണ് വിവരം.
ഛത്തീസ്ഗഡ് നിയമസഭാ തിരഞ്ഞെടുപ്പില്‍, ആകെയുള്ള 90 സീറ്റില്‍ ബിജെപി 54 സീറ്റ് നേടിയിരുന്നു.
ദളിത് നേതാവായ വിഷ്ണു ദേവ് സായി, കുങ്കുരി നിയമസഭാ സീറ്റില്‍ നിന്ന് 87,604 വോട്ടുകള്‍ക്കാണ് വിജയിച്ചത്. ഒന്നാം മോദി മന്ത്രിസഭയില്‍ ഉരുക്കു സഹമന്ത്രിയായിരുന്നു. ഛത്തീസ്ഗഡിലെ റായ്ഗഡില്‍ നിന്ന് നാലു തവണ ലോക്‌സഭാംഗമായി. 2020 മുതല്‍ 2022 വരെ ഛത്തീസ്ഗഡ് ബിജെപി അധ്യക്ഷനുമായിരുന്നു.