എട്ടിലധികം കുട്ടികള്‍ക്ക് ജന്മം നല്‍കണമെന്ന് റഷ്യന്‍ വനിതകളോട് പുട്ടിന്‍

By priya.01 12 2023

imran-azhar

 


മോസ്‌കോ: റഷ്യയിലെ വനിതകളോട് എട്ടോ അതില്‍ കൂടുതലോ കുട്ടികളെ പ്രസവിക്കണമെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുട്ടിന്‍. വരും ദശകങ്ങളില്‍ റഷ്യന്‍ ജനസംഖ്യ വര്‍ധിപ്പിക്കുന്നത് ലക്ഷ്യമാക്കി പ്രവര്‍ത്തിക്കണമെന്ന് പുട്ടിന്‍ പറഞ്ഞു.

 

ചൊവ്വാഴ്ച മോസ്‌കോയില്‍ വേള്‍ഡ് റഷ്യന്‍ പീപ്പിള്‍സ് കൗണ്‍സില്‍ യോഗത്തെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

 


''നമ്മുടെ പല ഗോത്രവര്‍ഗങ്ങളും നാലോ അഞ്ചോ അതിലധികമോ കുട്ടികള്‍ക്കു ജന്മം നല്‍കുന്ന പാരമ്പര്യം തുടരുന്നുണ്ട്. റഷ്യന്‍ കുടുംബങ്ങളെ ഓര്‍മിച്ചാല്‍ നമ്മുടെ മുത്തശ്ശിമാര്‍ക്കും മറ്റും ഏഴും എട്ടും അതിലധികവും കുട്ടികളുണ്ടായിരുന്നു.

 

ഈ പാരമ്പര്യങ്ങള്‍ നമ്മള്‍ സംരക്ഷിക്കണം. വലിയ കുടുംബങ്ങളെന്നത് നമ്മുടെ രീതിയായിരിക്കണം. എല്ലാ റഷ്യക്കാരുടെയും ജീവിതരീതിയായിരിക്കണം.
കുടുംബമെന്നത് രാജ്യത്തിന്റെയും സമൂഹത്തിന്റെയും അടിസ്ഥാനം മാത്രമല്ല, ആധ്യാത്മിക പ്രതിഭാസം കൂടിയാണ്, ധര്‍മത്തിന്റെ ഉദ്ഭവം കൂടിയാണ്.

 

റഷ്യയുടെ ജനസംഖ്യ വര്‍ധിപ്പിക്കുന്നതും സംരക്ഷിക്കുന്നതുമായിരിക്കണം വരും ദശകങ്ങളിലെ നമ്മുടെ ലക്ഷ്യം. ഇതാണ് റഷ്യന്‍ ലോകത്തിന്റെ ഭാവി'' വെര്‍ച്വലായി സമ്മേളനത്തെ അഭിസംബോധന ചെയ്ത് പുട്ടിന്‍ പറഞ്ഞു.

 

OTHER SECTIONS