/kalakaumudi/media/post_banners/e81b1fccdb675204075716287fc2b3eec2086e096b759fc777858176e2e2ec81.jpg)
തിരുവനന്തപുരം: അണ്‍ എംപ്ലോയീസ് സോഷ്യല്‍ വെല്‍ഫെയര്‍ കോ ഓപ്പറേറ്റീവ് സൊസൈറ്റി തട്ടിപ്പു കേസില്‍ മുന്‍ മന്ത്രി വി.എസ്. ശിവകുമാറിനെയും പ്രതി ചേര്‍ത്തു. പണം നിക്ഷേപിച്ചത് ശിവകുമാര്‍ പറഞ്ഞിട്ടാണെന്ന പരാതിക്കാരന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കരമന പൊലീസ് കേസെടുത്തത്. കേസില്‍ മൂന്നാം പ്രതിയാണ് ശിവകുമാര്‍.
തട്ടിപ്പ് പുറത്തുവന്നതിനെ തുടര്‍ന്ന് ശിവകുമാറിന്റെ വീടിനു മുന്നില്‍ നിക്ഷേപകര്‍ പ്രതിഷേധിച്ചിരുന്നു.
സൊസൈറ്റിക്ക് വെള്ളായണി, കിള്ളിപ്പാലം, വലിയതുറ എന്നിവിടങ്ങളില്‍ ശാഖകളുണ്ടായിരുന്നു. നിലവില്‍ പ്രവര്‍ത്തിക്കുന്നത് വെള്ളായണി ശാഖ മാത്രമാണ്.
ശാന്തിവിള സ്വദേശി മധുസൂദനന്‍ നല്‍കിയ പരാതിയിലാണ് വി എസ് ശിവകുമാരിനെ പ്രതിയാക്കിയത്. ത്തു ലക്ഷം രൂപ തട്ടിയെന്നാണ് പരാതി.