സിദ്ധാർഥന്റെ മരണം സി.ബി.ഐ അന്വേഷിക്കണം; മുഖ്യമന്ത്രിക്ക് കത്ത് നൽകി പ്രതിപക്ഷ നേതാവ്

കേരള മനസാക്ഷിയെ ഞെട്ടിക്കുകയും മരവിപ്പിക്കുന്ന ചെയ്യുന്ന ക്രൂരതയുടെ വിവരങ്ങളാണ് പൂക്കോട് വെറ്റനറി സർവകലാശാല കാമ്പസിൽ നിന്നും വരുന്നതെന്നും അദ്ദേഹം കത്തിൽ ചൂണ്ടികാട്ടി

author-image
Greeshma Rakesh
New Update
സിദ്ധാർഥന്റെ മരണം സി.ബി.ഐ അന്വേഷിക്കണം; മുഖ്യമന്ത്രിക്ക് കത്ത് നൽകി പ്രതിപക്ഷ നേതാവ്

 

തിരുവനന്തപുരം: പൂക്കോട് വെറ്റനറി സർവകലാശാലയിലെ വിദ്യാർത്ഥി സിദ്ധാർഥൻ മരണപ്പെട്ട സംഭവത്തിൽ സി.ബി.ഐ അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.ഇതിനായി മുഖ്യമന്ത്രിക്ക് കത്ത് നൽകി.കേരള മനസാക്ഷിയെ ഞെട്ടിക്കുകയും മരവിപ്പിക്കുന്ന ചെയ്യുന്ന ക്രൂരതയുടെ വിവരങ്ങളാണ് പൂക്കോട് വെറ്റനറി സർവകലാശാല കാമ്പസിൽ നിന്നും വരുന്നതെന്നും അദ്ദേഹം കത്തിൽ ചൂണ്ടികാട്ടി.

 

എസ്.എഫ്.ഐയുടെ പിൻബലത്തിൽ വിദ്യാർത്ഥി നേതാക്കളുടെ നേതൃത്വത്തിൽ നഗ്നനാക്കി ദിവസങ്ങളോളം ആൾക്കൂട്ട വിചാരണ നടത്തി, ഭക്ഷണമോ വെള്ളമോ നൽകാതെ മർദ്ദിച്ച് കൊലപ്പെടുത്തിയ ശേഷം കെട്ടിത്തൂക്കിയെന്നാണ് മരിച്ച സിദ്ധാർത്ഥിന്റെ മാതാപിതാക്കൾ ആരോപിക്കുന്നത്. കൊടുംക്രൂരതക്ക് ഡീൻ ഉൾപ്പെടെയുള്ള അധ്യാപകരും കൂട്ടുനിന്നെന്നതും അതീവ ഗൗരവകരമാണെന്നും വിഡി സതീഷൻ കത്തിൽ വ്യക്തമാക്കുന്നു.

.

മകന്റെ കൊലയാളികൾ പൂക്കോട് കാമ്പസിലെ എസ്.എഫ്.ഐ നേതാക്കളാണെന്ന് സിദ്ധാർത്ഥിന്റെ മാതാപിതാക്കൾ ആവർത്തിക്കുമ്പോഴും രാഷ്ട്രീയ ബന്ധമില്ലെന്നാണ് അന്വേഷണ ഉദ്യോഗസ്ഥൻ പരസ്യമായി പ്രതികരിച്ചത്. അന്വേഷണ ഉദ്യോഗസ്ഥരെ ജില്ലയിലെ സി.പി.എം നേതാക്കൾ ഭീഷണിപ്പെടുത്തി പ്രതികളെ സംരക്ഷിക്കാൻ ശ്രമിക്കുകയാണ്. പോസ്റ്റ്മാർട്ടം റിപ്പോർട്ട് സിദ്ധാർത്ഥ് നേരിട്ട മൃഗീയ മർദനത്തിന്റെയും ക്രൂരതയുടെയും തെളിവാണ്.

ക്രൂര പീഡനം ഏറ്റതിന്റെ തെളിവുകൾ സിദ്ധാർത്ഥിന്റെ ശരീരത്തിൽ ഉണ്ടായിരുന്നിട്ടും പൊലീസ് അന്വേഷണത്തിൽ ഗുരുതരമായ വീഴ്ചയുണ്ടായി. പ്രതികളെ രക്ഷിക്കാനാണ് പൊലീസ് ആദ്യം ശ്രമിച്ചത്. അതേ പൊലീസിൽ നിന്ന് സത്യസന്ധമായ അന്വേഷണം പ്രതീക്ഷിക്കാനാകില്ലെന്നും പ്രതിപക്ഷ നേതാവ് കത്തിൽ പറയുന്നു.

കത്തിന്റെ പൂർണരൂപം...

വയനാട് പൂക്കോട് വെറ്റനറി കോളജ് വിദ്യാർത്ഥി സിദ്ധാർത്ഥിനെ മൃഗീയമായി കൊലപ്പെടുത്തിയ സംഭവം താങ്കളുടെ ശ്രദ്ധയിൽപ്പെട്ടല്ലോ. കേരള മനസാക്ഷിയെ ഞെട്ടിക്കുകയും മരവിപ്പിക്കുന്ന ചെയ്യുന്ന ക്രൂരതയുടെ വിവരങ്ങളാണ് പൂക്കോട് വെറ്റനറി സർവകലാശാല കാമ്പസിൽ നിന്നും വരുന്നത്. എസ്.എഫ്.ഐ എന്ന സംഘടനയുടെ പിൻബലത്തിൽ വിദ്യാർത്ഥി നേതാക്കളുടെ നേതൃത്വത്തിൽ നഗ്നനാക്കി ദിവസങ്ങളോളം ആൾക്കൂട്ട വിചാരണ നടത്തി, ഭക്ഷണമോ വെള്ളമോ നൽകാതെ മർദ്ദിച്ച് കൊലപ്പെടുത്തിയ ശേഷം കെട്ടിത്തൂക്കിയെന്നാണ് മരിച്ച സിദ്ധാർത്ഥിന്റെ മാതാപിതാക്കൾ ആരോപിക്കുന്നത്. കൊടുംക്രൂരതയ്ക്ക് ഡീൻ ഉൾപ്പെടെയുള്ള അധ്യാപകരും കൂട്ടുനിന്നെന്നതും അതീവ ഗൗരവതരമാണ്.

 

മകന്റെ കൊലയാളികൾ പൂക്കോട് കാമ്പസിലെ എസ്.എഫ്.ഐ നേതാക്കളാണെന്ന് സിദ്ധാർത്ഥിന്റെ മാതാപിതാക്കൾ മാധ്യമങ്ങളിലൂടെ ആവർത്തിക്കുമ്പോഴും രാഷ്ട്രീയ ബന്ധമില്ലെന്നാണ് അന്വേഷണ ഉദ്യോഗസ്ഥൻ പരസ്യമായി പ്രതികരിച്ചത്. അന്വേഷണ ഉദ്യോഗസ്ഥരെ ജില്ലയിലെ സി.പി.എം നേതാക്കൾ ഭീഷണിപ്പെടുത്തി പ്രതികളെ സംരക്ഷിക്കാൻ ശ്രമിക്കുകയാണ്. പോസ്റ്റ്മാർട്ടം റിപ്പോർട്ട് സിദ്ധാർത്ഥ് നേരിട്ട മൃഗീയ മർദനത്തിന്റെയും ക്രൂരതയുടെയും തെളിവാണ്. ക്രൂര പീഡനം ഏറ്റതിന്റെ തെളിവുകൾ സിദ്ധാർത്ഥിന്റെ ശരീരത്തിൽ ഉണ്ടായിരുന്നിട്ടും പൊലീസ് അന്വേഷണത്തിൽ ഗുരുതരമായ വീഴ്ചയുണ്ടായി. പ്രതികളെ രക്ഷിക്കാനാണ് പൊലീസ് ആദ്യം ശ്രമിച്ചത്. അതേ പൊലീസിൽ നിന്ന് സത്യസന്ധമായ അന്വേഷണം പ്രതീക്ഷിക്കാനാകില്ല.

 

സിദ്ധാർത്ഥിന്റെ മരണവും അതുമായി ബന്ധപ്പെട്ട് പുറത്ത് വരുന്ന വിവരങ്ങളും കേരളത്തിലെ മാതാപിതാക്കൾക്കിടയിൽ ഭീതിയും ആശങ്കയും ഉണ്ടാക്കിയിട്ടുണ്ട്. ഇനി ഇത്തരമൊരു സംഭവം കേരളത്തിൽ ആവർത്തിക്കാൻ പാടില്ല. സി.ബി.ഐ അന്വേഷണം ആവശ്യമാണെന്ന് സിദ്ധർത്ഥിന്റെ കുടുംബവും പറയുന്നു. ഈ സാഹചര്യങ്ങളൊക്കെ പരിഗണിച്ച് മരണത്തിന് പിന്നിലെ യഥാർത്ഥ വസ്തുതകളും ഗൂഡാലോചനയും കണ്ടെത്താൻ അന്വേഷണ ചുമതല സി.ബി.ഐക്ക് കൈമാറാൻ സംസ്ഥാന സർക്കാർ തീരുമാനിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

wayanad pinarayi vijayan cbi vd satheesan sfi opposition leader siddharths death case