''കേരളത്തിലെ ഐക്യം, പരസ്പര ബഹുമാനം അത്ഭുതപ്പെടുത്തുന്നു, വയനാട് രണ്ടാമത്തെ വീട് പോലെ''

By Greeshma Rakesh.29 11 2023

imran-azhar

 

 


കോഴിക്കോട്: വയനാട് തനിക്ക് രണ്ടാമത്തെ വീട് പോലെയെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി എം.പി.കേരളത്തിലെ ഐക്യം, പരസ്പര ബഹുമാനം ആണ് അത്ഭുതപ്പെടുത്തുന്നത്. രാഷ്ട്രീയ വ്യത്യാസം ഇല്ലാതെ എല്ലാവരെയും താന്‍ ഒരു പോലെ കാണുന്നുവെന്നും രാഹുല്‍ പറഞ്ഞു. പ്രത്യശാസ്ത്രപരമായി എതിര്‍ ഭാഗത്ത് ഉള്ളവരുമായി സംവാദത്തിന് തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.അമ്മയെ ഇങ്ങോട്ട് കൊണ്ടുവരണമെന്ന് ആഗ്രഹമുണ്ടെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

 


മലപ്പുറം വണ്ടൂരില്‍ ബ്ലോക് പഞ്ചായത്ത് ഭിന്ന ശേഷി തെറാപ്പി സെന്റര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മൂന്ന് ദിവസത്തെ കേരള സന്ദര്‍ശനത്തിനായാണ് രാഹുല്‍ഗാന്ധി കേരളത്തില്‍ എത്തിയിരിക്കുന്നത്.നാല് ജില്ലകളിലെ പരിപാടികളില്‍ രാഹുല്‍ പങ്കെടുക്കും.

 
അതെസമയം വരുന്ന ലോക് സഭ തെരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ നിന്ന് തന്നെ മത്സരിക്കുംമെന്ന് കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍സെക്രട്ടറി താരിഖ് അന്‍വര്‍ പറഞ്ഞിരുന്നു. വടക്കേന്ത്യയില്‍ രാഹുല്‍ മത്സരിക്കാന്‍ സാധ്യതയില്ലെന്നും താരിഖ് വ്യക്തമാക്കി. ആലപ്പുഴയിലേക്ക് കെ സി വേണുഗോപാലില്ലെന്നും മത്സരിക്കണോ വേണ്ടയോയെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന് തീരുമാനിക്കാമെന്നും താരിഖ് അന്‍വര്‍ കൂട്ടിച്ചേര്‍ത്തു.

 

OTHER SECTIONS