തൃശൂരില്‍ ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു; തടയാന്‍ ശ്രമിച്ച മക്കള്‍ക്കും പരിക്കേറ്റു

കൊരട്ടി ഖന്നാ നഗറില്‍ ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു. ഷീജ (38)യെ ആണ് ഭര്‍ത്താവായ കൊഴുപ്പിള്ളി ബിനു വെട്ടിക്കൊന്നത്.

author-image
Athira
New Update
 തൃശൂരില്‍ ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു; തടയാന്‍ ശ്രമിച്ച മക്കള്‍ക്കും പരിക്കേറ്റു

തൃശൂര്‍; കൊരട്ടി ഖന്നാ നഗറില്‍ ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു. ഷീജ (38)യെ ആണ് ഭര്‍ത്താവായ കൊഴുപ്പിള്ളി ബിനു വെട്ടിക്കൊന്നത്. ഇന്നു രാവിലെ 6 മണിയോടെ വീട്ടില്‍ വച്ചാണ് സംഭവം. തടയാന്‍ ശ്രമിച്ച 2 മക്കള്‍ക്കു പരുക്കേറ്റു. പതിനൊന്നും എട്ടും വയസ്സുള്ള മക്കള്‍ക്കാണ് പരുക്കേറ്റത്. കൊലപാതകത്തിനു ശേഷം ഒളിവില്‍ പോയ ബിനുവിനായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു.

Latest News kerala news news updates