/kalakaumudi/media/post_banners/e122f9fcad3b9c68516973d5b2e8fd269368c6c7af8e130265e19a090bf3a860.jpg)
മൂന്നാർ: മൂന്നാറിൽ വീണ്ടും കാട്ടാന ആക്രമണം.വ്യാഴാഴ്ച രാത്രി മൂന്നാർ ഉടുമൽപ്പേട്ട് അന്തർ സംസ്ഥാന പാതയിലിറങ്ങിയ കാട്ടുകൊമ്പൻ പടയപ്പ തമിഴ്നാട് ആർടിസിയുടെ ബസ് ആക്രമിച്ചു. ഇതോടെ തോട്ടം തൊഴിലാളികൾ കനത്ത ആശങ്കയിലാണ്.കൊമ്പും തുമ്പിക്കൈയും ഉപയോഗിച്ച് ആന ബസ് തള്ളിമറിക്കാൻ ശ്രമിക്കവെ ഡ്രൈവർ ഹോൺമുഴക്കി രക്ഷപ്പെടുകയായിരുന്നു. മൂന്നാർ - ഉടുമൽപ്പേട്ട് അന്തർ സംസ്ഥാന പാതയിലെ 9-ാം മൈലിന് സമീപത്ത് രാത്രിയാണ് പടയപ്പ എത്തിയത്.
വാഹനത്തിന് മുമ്പിൽ അരമണിക്കൂറോളം നിലയുറപ്പിച്ച കാട്ടാന പതിയെ വഴിമാറിയതോടെയാണ് വാഹനം കടന്നുപോയത്.കഴിഞ്ഞ ഒരാഴ്ചകാലമായി അന്തർ സംസ്ഥാന പാതയിൽ നിലയുറപ്പിച്ച പടയപ്പ വാഹനങ്ങളെ ആക്രമിക്കുന്നത് തുടരുകയാണ്. കഴിഞ്ഞ ദിവസം രണ്ട് വാഹനങ്ങൾ പൂർണ്ണമായി തകർത്തിരുന്നു.