/kalakaumudi/media/post_banners/fcde50d37eff2ec82578b2aac43e8c90bc3e629d9c0d200e13675d740b2d0b17.jpg)
തൃശൂര്‍: അതിരപ്പിള്ളിയില്‍ തമിഴ്‌നാട് സ്വദേശികളായ ദമ്പതികള്‍ക്കു നേരെ കാട്ടാനയുടെ ആക്രമണം. വെള്ളച്ചാട്ടം സന്ദര്‍ശിച്ച് മടങ്ങിയ കോയമ്പത്തൂര്‍ കണ്ണിമാര്‍ നഗര്‍ സ്വദേശികളായ സുരേഷ്, താമരസെല്‍വി എന്നിവരെയാണ് കാട്ടാന ആക്രമിച്ചത്.
ചൊവ്വാഴ്ച വൈകിട്ട് മൂന്നു മണിയോടെയാണ് സംഭവം. ബൈക്കില്‍ പോകുമ്പോള്‍ കാട്ടാനയുടെ മുന്നില്‍ അകപ്പെടുകയായിരുന്നു. റോഡ് കുറുകെ കടക്കുന്ന കാട്ടാനയെ കണ്ട് ബൈക്കില്‍നിന്നിറങ്ങി ഇരുവരും ഓടി രക്ഷപ്പെട്ടു.
കാട്ടാനയില്‍ നിന്ന് രക്ഷപ്പെട്ട് ഓടുന്നതിനിടിയല്‍ നിലത്തു വീണ് സെല്‍വിക്ക് തുമ്പിക്കൈ കൊണ്ട് അടിയേറ്റു. സുരേഷിനും വീണ് പരിക്കേറ്റു.
അതുവഴി വന്ന വിനോദ സഞ്ചാരികള്‍ കാറില്‍ ഇരുവരെയും വാഴച്ചാല്‍ ചെക്ക് പോസ്റ്റില്‍ എത്തിച്ചു. തുടര്‍ന്ന് ആംബുലന്‍സില്‍ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.