/kalakaumudi/media/post_banners/a40d9936799d1aeadb5f8b4001bd40c4bfcd991e21239c356f1124ce7c0e9fad.jpg)
കണ്ണൂര്‍: ഉള്ളിക്കലിനെ വിറപ്പിച്ച കാട്ടാന കാട്ടിലേക്ക് മടങ്ങി. കര്‍ണാടക വനമേഖലയിലേക്കാണ് ഒറ്റയാന്‍ മടങ്ങിയത്. ആന ഉള്‍വനത്തില്‍ എത്തുന്നതുവരെ വനംവകുപ്പ് അധികൃതര്‍ നിരീക്ഷിക്കും.
ഉളിക്കല്‍ ടൗണിലാണ് കാട്ടാന ഇറങ്ങിയത്. കനത്ത മഴയില്‍ ആനയെ തുരത്താനുള്ള ശ്രമം ഇടയ്ക്ക് നിര്‍ത്തിവച്ചിരുന്നു. ആന ജനവാസമേഖലയില്‍ തുടരുന്ന സാഹചര്യത്തില്‍ നാട്ടുകാര്‍ക്ക് വനംവകുപ്പ് മുന്നറിയിപ്പും നല്‍കിയിരുന്നു.
നിരവധി തവണ പടക്കം പൊട്ടിച്ച് ആനയെ തുരത്താന്‍ ശ്രമിച്ചിരുന്നു. എന്നാല്‍, വയത്തൂരിലുള്ള ജനവാസ മേഖലയിലെ ഒരു കശുമാവിന്‍ തോട്ടത്തില്‍ ആന നിലയുറപ്പിച്ചു.
അതിനിടെ, ഉളിക്കല്‍ ടൗണില്‍ നിന്ന് അധികൃതര്‍ ആളുകളെ ഒഴിപ്പിക്കാനുള്ള നടപടിയും അധികൃതര്‍ ആരംഭിച്ചിരുന്നു.