/kalakaumudi/media/post_banners/8b50a1f25faa40598efe896f680689716ca740b32711ac90ebf2b71d5fe3575c.jpg)
കോഴിക്കോട്: മാനന്തവാടിയെ വിറപ്പിച്ച തണ്ണീര്‍ക്കൊമ്പനെ പിടികൂടി. മയക്കുവെടി വച്ച ശേഷം ആനയെ ആംബുലന്‍സില്‍ കയറ്റി. രാത്രി തന്നെ കര്‍ണാടകയിലേക്ക് ആനയെ മാറ്റു.
മയക്കുവെടി വച്ച ആനയുടെ കാലില്‍ വടംകെട്ടി കുങ്കിയാനകളുടെ സഹായത്തോടെ വാഹനത്തിന് അടുത്തെത്തിച്ചു. തുടര്‍ന്ന് എലിഫന്റ് ആംബുലന്‍സില്‍ കയറ്റി.
ദൗത്യസംഘം ആദ്യ വെടിയുതിര്‍ത്തെങ്കിലും വിജയിച്ചില്ല. രണ്ടാമത്തെ ശ്രമമാണ് ലക്ഷ്യം കണ്ടത്. പിന്നീട് രണ്ട് ബൂസ്റ്റര്‍ ഡോസുകള്‍ കൂടി നല്‍കി. എന്നാല്‍, ആന മയങ്ങാന്‍ സമയമെടുത്തു. വിക്രം, സൂര്യ, സുരേന്ദ്രന്‍ എന്നീ കുങ്കിയാനകളുടെ സഹായത്തോടെയാണ് തണ്ണീര്‍ക്കൊമ്പനെ എലിഫന്റ് ആംബുലന്‍സില്‍ കയറ്റിയത്.