മാനന്തവാടി നഗരത്തെ വിറപ്പിച്ച കാട്ടുകൊമ്പനെ മയക്കി

നഗരത്തില്‍ ഇറങ്ങിയ കാട്ടാനയെ ഏറെ നേരത്തെ പരിശ്രമത്തിനൊടുവില്‍ മയക്കുവെടിവച്ചു.

author-image
Athira
New Update
മാനന്തവാടി നഗരത്തെ വിറപ്പിച്ച കാട്ടുകൊമ്പനെ മയക്കി

 

മാനന്തവാടി; നഗരത്തില്‍ ഇറങ്ങിയ കാട്ടാനയെ ഏറെ നേരത്തെ പരിശ്രമത്തിനൊടുവില്‍ മയക്കുവെടിവച്ചു. ആനയെ പിടികൂടി ബന്ദിപ്പൂര്‍ വനത്തില്‍ തുറന്നുവിടാന്‍ പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ഡി.ജയപ്രസാദ് ഉത്തരവിട്ടു. ഇതിനു പിന്നാലെയാണ് ആനയെ മയക്കുവെടി വയ്ക്കാനുള്ള നീക്കം തുടങ്ങിയത്.

രണ്ടാമതായി വെടിയുതിര്‍ത്തപ്പോള്‍ കൃത്യമായി ആനയുടെ പിന്നില്‍ കൊണ്ടു. വെടിയേറ്റ് ആന ഓടിയാല്‍ തടയാന്‍ കുങ്കിയാനകളെ നിര്‍ത്തിയിട്ടുണ്ട്. താഴെ അങ്ങാടിയിലേക്കു പോകുന്ന വഴികളില്‍ ഗതാഗതം നിരോധിച്ചു.

 

 

 

 

news updates kerala news Latest News