വയനാട്ടിൽ വനപാലകന് നേരെ വന്യജീവി ആക്രമണം; പുലിയെന്ന് സംശയം

വയനാട് വന്യജീവി സങ്കേത പരിധിയിൽ താൽക്കാലിക ഫോറസ്റ്റ് വാച്ചർക്ക് നേരെ വന്യജീവി ആക്രമണം. തോൽപ്പട്ടി ഫോറസ്റ്റ് സ്റ്റേഷനിലെ ജീവനക്കാരനായ വെങ്കിട്ടദാസനാണ് ആക്രമണത്തിൽ പരിക്കേറ്റത്.

author-image
Greeshma Rakesh
New Update
വയനാട്ടിൽ വനപാലകന് നേരെ വന്യജീവി ആക്രമണം; പുലിയെന്ന് സംശയം

വയനാട്: വയനാട് വന്യജീവി സങ്കേത പരിധിയിൽ താൽക്കാലിക ഫോറസ്റ്റ് വാച്ചർക്ക് നേരെ വന്യജീവി ആക്രമണം. തോൽപ്പട്ടി ഫോറസ്റ്റ് സ്റ്റേഷനിലെ ജീവനക്കാരനായ വെങ്കിട്ടദാസനാണ് ആക്രമണത്തിൽ പരിക്കേറ്റത്. വെള്ളിയാഴ്ച രാത്രിയോടെയായിരുന്നു സംഭവം.അരണപ്പാറ പുളിമുക്കിൽവച്ചാണ് വെങ്കിട്ടദാസിന് നേരെ ആക്രമണം ഉണ്ടായത്. കടുവയാണ് ആക്രമിച്ചതെന്ന് നാട്ടുകാർ പറഞ്ഞു.സിപിഎം ചോകോടി ബ്രാഞ്ച് സെക്രട്ടറി കൂടിയാണ് പരിക്കേറ്റ വെങ്കിട്ടദാസ്.

ആന വരുന്നത് തടയാൻ കാവൽ നിൽക്കുകയായിരുന്നു അദ്ദേഹം. ഇതിനിടെ അപ്രതീക്ഷിതമായി വന്യജീവിയുടെ മുൻപിൽപ്പെടുകയായിരുന്നു. പുലിയാണ് ആക്രമിച്ചത് എന്നാണ് ലഭിക്കുന്ന സൂചന.ആക്രമണത്തിൽ വെങ്കിട്ടദാസിന്റെ തലയ്ക്കാണ് പരിക്കേറ്റത്.

നാട്ടുകാർ ചേർന്ന് ഉടൻ അദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചു. പരിക്ക് ഗുരുതരമായതിനാൽ മാനന്തവാടി മെഡിക്കൽ കോളജിൽ നിന്നും കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റി. സംഭവ സ്ഥലത്തെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥർ മോശമായാണ് പെരുമാറിയതെന്നും നാട്ടുകാർ ആരോപിച്ചു.

animal attack forest officer wildlife attack wayanad Wild Life