ആരോഗ്യപ്രശ്നങ്ങൾ വില്ലനായി; വാടക കുടിശികയായി വീട് ഒഴിയാൻ നിൽക്കവെ അനിലിനെ തേടിയെത്തിയത് മുക്കാൽ കോടി

നാട്ടിൽ ലോട്ടറി കച്ചവടം ചെയ്തുവരികയായിരുന്ന അനിൽ മറ്റൊരു കച്ചവടക്കാരന്റെ കയ്യിൽ നിന്നു വാങ്ങിയ മൂന്നു ടിക്കറ്റുകളിലൊന്നിനാണു സമ്മാനം ലഭിച്ചത്.

author-image
Greeshma Rakesh
New Update
 ആരോഗ്യപ്രശ്നങ്ങൾ വില്ലനായി; വാടക കുടിശികയായി വീട് ഒഴിയാൻ നിൽക്കവെ അനിലിനെ തേടിയെത്തിയത് മുക്കാൽ കോടി

 

വർക്കല: വാടക കുടിശികയായതിനെ തുടർന്ന് വീടൊഴിയാൻ നിൽക്കവെ തേടിയെത്തിയത് മുക്കാൽ കോടിയുടെ ഭാഗ്യം.ആരോഗ്യപ്രശ്നങ്ങൾ കാരണം ഗൾഫിലെ ജോലി ഉപേക്ഷിച്ച് നാട്ടിലെത്തിയ അനിലിനാണ് മുക്കാൽ കോടിയുടെ ഭാഗ്യം തുണയായത്. നാട്ടിൽ ലോട്ടറി കച്ചവടം ചെയ്തുവരികയായിരുന്ന അനിൽ മറ്റൊരു കച്ചവടക്കാരന്റെ കയ്യിൽ നിന്നു വാങ്ങിയ മൂന്നു ടിക്കറ്റുകളിലൊന്നിനാണു സമ്മാനം ലഭിച്ചത്.

വിൻ വിൻ ലോട്ടറിയുടെ(WT 465665) ഒന്നാം സമ്മാനമായ 75 ലക്ഷം രൂപയാണ് വർക്കല പുല്ലാന്നിക്കോട് കൊച്ചു വിള വീട്ടിൽ ആർ.അ നിൽകുമാറിനെ(52) തേടിയെത്തിയത്. റാസൽ ഖൈമയിൽ മൂന്നു വർഷം കെമിക്കൽ കമ്പനിയിൽ ജോലി ചെയ്തെങ്കിലും ചില ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ഒരു വർഷം മുൻപ് നാട്ടിലേക്ക് വെറുംകയ്യോടെ മടങ്ങിവരേണ്ടി വരികയായിരുന്നുവെന്ന് അനിൽകുമാർ പറഞ്ഞു.

മറ്റു ടിക്കറ്റുകൾക്ക് പ്രോത്സാഹന സമ്മാനമായി 8,000 രൂപ വീതവും ലഭിച്ചു. ഫീസടക്കാൻ പോലും നിവൃത്തിയില്ലാതെ ഇളയ മകളുടെ ബിരുദപഠനം പോലും പാതിവഴിയിൽ മുടങ്ങിയിരുന്നു. പ്രഭുലയാണ് ഭാര്യ. കാവ്യ, ശ്രീലക്ഷ്മി എന്നിവർ മക്കളും.

Thiruvananthapuram varkkala win win lottery lottery anil