
ന്യൂഡല്‍ഹി: ശീതകാല സമ്മേളനം തിങ്കഴാഴ്ച ആരംഭിക്കും. പാര്‍ലമെന്റില്‍ ഡിസംബര്‍ 4 മുതല്‍ 22 വരെയാണ് സഭ ചേരുക. സമ്മേളനത്തില്‍ 19 ബില്ലുകളാണ് പരിഗണിക്കുക.
അതേസമയം മണിപ്പൂര്‍ പ്രശ്‌നവും വിവിധ സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍-മുഖ്യമന്ത്രി ഏറ്റുമുട്ടലും ഇസ്രായേല്‍-ഹമാസ് സംഘര്‍ഷത്തിലെ കേന്ദ്ര നിലപാടുകളെല്ലാം ഉയര്‍ത്താന്‍ പ്രതിപക്ഷം തീരുമാനിച്ചതോടെ സമ്മേളനം പ്രക്ഷുബ്ധമായേക്കും. രാജ്യം മുഴുവന്‍ ജാതി സെന്‍സസ് നടത്തണമെന്ന ആവശ്യം ബിഎസ്പിയും മഹുവ മൊയ്ത്രയ്‌ക്കെതിരെ പാര്‍ലമെന്റ് എത്തിക്‌സ് കമ്മിറ്റി അംഗീകരിച്ച റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യണമെന്ന ആവശ്യം തൃണമൂല്‍ കോണ്‍ഗ്രസും ശനിയാഴ്ച നടന്ന സര്‍വകക്ഷി യോഗത്തില്‍ ഉയര്‍ത്തിയിരുന്നു.
എല്ലാ വിഷയങ്ങളിലും ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ തയ്യാറാണെന്ന് യോഗത്തില്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്. പ്രതിപക്ഷം അതിനുള്ള സാഹചര്യം ഉറപ്പാക്കണമെന്ന് പാര്‍ലമെന്ററികാര്യ മന്ത്രി പ്രഹ്ലാദ് ജോഷി പറഞ്ഞു.