New Update
/kalakaumudi/media/post_banners/f6dce5c85caaf5783dd4d3ca7cd66bc8a9828867418cef5580d706f6039b2639.jpg)
ന്യൂഡൽഹി:പാർലമെന്റിന്റെ ശീതകാല സമ്മേളനം ഡിസംബർ 4 മുതൽ 22 വരെ നടക്കും. 19 ദിവസങ്ങളിലായി 15 സിറ്റിംഗുകളാണ് സമ്മേളനത്തിന്റെ ഭാഗമായി നടക്കുന്നത്. അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് കാരണമാണ് സമ്മേളനം ഇത്ര നീണ്ടു പോയത്. സാധരണയായി നവംബറിലാണ് ശീതകാല സമ്മേളനം ആരംഭിക്കുന്നത്. തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം വന്നതിന്റെ പിറ്റെ ദിവസമാണ് സമ്മേളനത്തിന് തുടക്കമാകുന്നത്. പുതിയ പാർലമെന്റ് മന്ദിരത്തിൽ നടക്കുന്ന ആദ്യ സമ്പൂർണ്ണ സമ്മേളനമാണിത്.
ഐ.പി.സി, സി.ആർ.പി.സി, എവിഡൻസ് ആക്ട് എന്നിവയ്ക്ക് പകരമുള്ള മൂന്ന് പ്രധാന ബില്ലുകൾ ഈ സമ്മേളനത്തിൽ പരിഗണിച്ചേക്കും. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ, തിരഞ്ഞെടുപ്പ് കമ്മീഷണർമാർ എന്നിവരുടെ നിയമനം സംബന്ധിച്ച ബില്ലും ഈ സമ്മേളനത്തിൽ വന്നേക്കും.