വീട്ടില്‍ പ്രസവം; തിരുവന്തപുരത്ത് യുവതിയും കുഞ്ഞും മരിച്ചു

കാരയ്ക്കാമണ്ഡപത്ത് പ്രസവത്തിനിടെ യുവതിയും കുഞ്ഞും മരിച്ചു. വീട്ടില്‍ പ്രസവിച്ച പൂന്തുറ സ്വദേശിനി ഷമീനയും കുഞ്ഞുമാണ് മരിച്ചത്. പ്രസവത്തില്‍ രക്തസ്രാവം രൂക്ഷമായി. തുടര്‍ന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയായിരുന്നു മരണം.

author-image
Web Desk
New Update
വീട്ടില്‍ പ്രസവം; തിരുവന്തപുരത്ത് യുവതിയും കുഞ്ഞും മരിച്ചു

 

തിരുവനന്തപുരം: കാരയ്ക്കാമണ്ഡപത്ത് പ്രസവത്തിനിടെ യുവതിയും കുഞ്ഞും മരിച്ചു. വീട്ടില്‍ പ്രസവിച്ച പൂന്തുറ സ്വദേശിനി ഷമീനയും കുഞ്ഞുമാണ് മരിച്ചത്. പ്രസവത്തില്‍ രക്തസ്രാവം രൂക്ഷമായി. തുടര്‍ന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയായിരുന്നു മരണം.

ചൊവ്വാഴ്ച വൈകിട്ട് 3 മണിയോടെയാണ് പ്രസവം എടുക്കാന്‍ ആരംഭിച്ചത്. കുഞ്ഞ് ഭാഗികമായി പുറത്തുവന്നെങ്കിലും പിന്നീട് കുടുങ്ങി. ഇതോടെ രക്തസ്രാവമുണ്ടാവുകയായിരുന്നു.

വൈകിട്ട് 5.30 വരെ കുഞ്ഞിനെ പുറത്തെടുക്കാനുള്ള ശ്രമം വീട്ടില്‍വച്ച് തുടരുകയായിരുന്നു. ആറു മണിയോടെയാണ് നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ യുവതിയെ പ്രവേശിപ്പിച്ചത്.

ആശുപത്രിയില്‍ എത്തും മുന്‍പുതന്നെ യുവതിയും കുഞ്ഞും മരിച്ചിരുന്നു. നേമം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

kerala Thiruvananthapuram