'വിവരം ലഭിച്ചിട്ടും അനങ്ങിയില്ല'; വീട്ടിൽ പ്രസവത്തിനിടെ അമ്മയും കുഞ്ഞും മരിച്ച സംഭവത്തിൽ പൊലീസിന് ​ഗുരുതര വീഴ്ച

പ്രസവമെടുക്കുന്ന സ്ഥാപനത്തെ കുറിച്ചും പൊലീസിന് വിവരം നൽകിയിരുന്നു.എന്നാൽ ഇക്കാര്യത്തിൽ പൊലീസിന്റെ ഭാ​ഗത്ത് നിന്ന് യാതൊരുവിധത്തിലുള്ള നടപടിയും ഉണ്ടായില്ല

author-image
Greeshma Rakesh
New Update
'വിവരം ലഭിച്ചിട്ടും അനങ്ങിയില്ല'; വീട്ടിൽ പ്രസവത്തിനിടെ അമ്മയും കുഞ്ഞും മരിച്ച സംഭവത്തിൽ പൊലീസിന് ​ഗുരുതര വീഴ്ച

തിരുവനന്തപുരം: കാരയ്ക്കാമണ്ഡപത്ത് വീട്ടിൽ പ്രസവത്തിനിടെ അമ്മയും കുഞ്ഞും മരിച്ച സംഭവത്തിൽ പൊലീസിന്റെ ഭാഗത്ത് നിന്ന് സംഭവിച്ചത് ഗുരുതര വീഴ്ച. വീടുകളിൽ അക്യുപങ്ചർ പ്രസവം നടക്കുന്നുവെന്ന വിവരം ലഭിച്ചിട്ടും പൊലീസ് അവഗണിച്ചതായി പരാതി ഉയരുന്നു.

 

വീടുകൾ കേന്ദ്രീകരിച്ചുള്ള പ്രസവങ്ങളെ കുറിച്ച് ഡിസംബറിൽ എസ്പിക്ക് ജില്ലാ ആരോഗ്യവകുപ്പ് കത്ത് നൽകിയിരുന്നു. പ്രസവമെടുക്കുന്ന സ്ഥാപനത്തെ കുറിച്ചും പൊലീസിന് വിവരം നൽകിയിരുന്നു.എന്നാൽ ഇക്കാര്യത്തിൽ പൊലീസിന്റെ ഭാഗത്ത് നിന്ന് യാതൊരുവിധത്തിലുള്ള നടപടിയും ഉണ്ടായില്ല.

നയാസിന്റെ ഭാര്യ പാലക്കാട് സ്വദേശിനി ഷമീറയും നവജാതശിശുവുമാണ് കഴിഞ്ഞദിവസം പ്രസവത്തെത്തുടർന്ന് മരിച്ചത്. നയാസിന്റെ ആദ്യ ഭാര്യയും മകളും ചേർന്നാണ് പ്രസവമെടുത്തതെന്നാണ് വിവരം.സംഭവത്തിൽ നയാസിനെതിരെ ഗുരുതര ആരോപണങ്ങളാണ് ഉയരുന്നത്.

 

ഗർഭാവസ്ഥയിലായിട്ടും ആശുപത്രിയിൽ ചികിത്സ നടത്താൻ നയാസ് അനുവദിക്കുന്നില്ലെന്ന് ഷമീറ ബീവി പറഞ്ഞിരുന്നതായി അയൽവാസികൾ പറയുന്നു. ആദ്യത്തെ മൂന്ന് പ്രസവവും സിസേറിയൻ ആയതിനാൽ തന്നെ വാർഡ് കൗൺസിലർ പല തവണ മുന്നറിയിപ്പ് നൽകിയെങ്കിലും നയാസ് ഗൗനിച്ചില്ല. യൂട്യൂബ് നോക്കി സാധാരണ പ്രസവം നടത്താനാണ് ശ്രമമമെന്ന് നയാസ് പറഞ്ഞിരുന്നതായും പറയുന്നു.

എന്നാൽ ഷമീറയ്‌ക്ക് ഇതിനോട് തീരെ യോജിപ്പില്ലായിരുന്നുവെന്നും കൗൺസിലർ ദീപിക പറഞ്ഞു. എന്നാൽ നയാസിനെ മറികടന്ന് സംസാരിച്ചാൽ ഉപേക്ഷിക്കാൻ പോലും മടിക്കില്ലെന്ന് ഷമീറ പറഞ്ഞിരുന്നു. അതുകൊണ്ടാണ് പ്രസവ ചികിത്സയ്‌ക്കായി ആശുപത്രിയിൽ‌ പോകാതിരുന്നതെന്നാണ് നിഗമനം.

police youtube Thiruvananthapuram Crime Delivery Attempt