/kalakaumudi/media/post_banners/c0633ed1f3865761de1d39474bde7f78291ab91470298d526f5d4bd2dbbdf970.jpg)
കൊല്ലം: തേവലക്കരയില്‍ വയോധികയ്ക്ക് മരുമകളുടെ ക്രൂര മര്‍ദ്ദനം. സംഭവത്തില്‍ മരുമകള്‍ മഞ്ജുമോള്‍ തോമസിനെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ ഉള്‍പ്പെടെ ചുമത്തി പൊലീസ് കേസെടുത്തു.
തേവലക്കര സ്വദേശിയായ 80കാരി ഏലിയാമ്മ വര്‍ഗ്ഗീസിനെയാണ് മരുമകള്‍ മര്‍ദ്ദിച്ചത്. കുടുംബ വഴക്കിനെ തുടര്‍ന്നായിരുന്നു മര്‍ദ്ദനം.
മഞ്ജുമോള്‍ ഏലിയാമ്മയെ മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ടിവിക്കു മുന്നിലിരുന്ന ഏലിയാമ്മയെ തളളി താഴെയിട്ട് ഇരുമ്പുവടികൊണ്ട് മര്‍ദ്ദിക്കുകയായിരുന്നു.
കുട്ടികളുടെ മുന്നില്‍വച്ചായിരുന്നു അതിക്രമം. ദൃശ്യങ്ങള്‍ പകര്‍ത്തിയത് ഏലിയാമ്മയുടെ മകന്റെ സുഹൃത്താണ്.