/kalakaumudi/media/post_banners/fbfc7187674dd37cb0a950f6dc2645de0a23549062289dd13eedc7587cf8e570.jpg)
തിരുവനന്തപുരം: വെഞ്ഞാറമൂട്ടില്‍ ടിപ്പര്‍ ലോറിയിച്ച് വീട്ടമ്മ മരിച്ചു. കോലിയക്കോട് പാലാംകോണം ലക്ഷം വീട് കോളനിയില്‍ ലതാകുമാരിയാണ് (59)മരിച്ചത്.
വെള്ളിയാഴ്ച രാവിലെ 9.30 ന് വെഞ്ഞാറമൂട് ജംഗ്ഷനില്‍ വച്ചായിരുന്നു അപകടം. നാലാഞ്ചിറയില്‍ ഒരു കുടുംബത്തില്‍ വീട്ട് ജോലിക്ക് പോകുന്നതിന് വെഞ്ഞാറമൂട്ടില്‍ റോഡരികിയില്‍ നില്‍ക്കുകയായിരുന്ന ലതാകുമാരിയെ ടിപ്പര്‍ ലോറിയിടിക്കുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ ലതയെ നാട്ടുകാര്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. ഭര്‍ത്താവ്: കെ.സുകുമാരന്‍. മക്കള്‍: സുബീഷ്, സുജിത്. മരുമക്കള്‍: ദീപ്തി, ശ്രുതി.