/kalakaumudi/media/post_banners/854f949c44374501a946b9ce509aa8bdbaa3052ef4f43a01a3e9f8d36aeba113.jpg)
കുമരനല്ലൂര്‍: നായയുടെ കടിയേറ്റ യുവതിക്ക് പേവിഷ ബാധയേറ്റ് ദാരുണാന്ത്യം. പടിഞ്ഞാറങ്ങാടി താഴത്തങ്ങാടി തെക്കിനിത്തേതില്‍ കബീറിന്റെ ഭാര്യ മൈമുന (48) ആണ് മരിച്ചത്. പേ വിഷബാധയ്ക്കെതിരെ മൂന്നു ഡോസ് വാക്സിനെടുത്തിരുന്നു.
കഴിഞ്ഞ ജനുവരി 15 നാണ് മൈമൂനയ്ക്ക് തെരുവുനായയുടെ കടിയേറ്റത്. പടിഞ്ഞാറങ്ങാടിയിലും പരിസരത്തും വച്ച് ആറിലധികം പേര്‍ക്ക് നായയുടെ കടിയേറ്റിരുന്നു. ഇവരെല്ലാം പ്രതിരോധ കുത്തിവയ്പും എടുത്തു.
മൈമുനയ്ക്ക് ഈ മാസം നാലിന് ഛര്‍ദിയും ദേഹാസ്വാസ്ഥ്യവും അനുഭവപ്പെട്ടു. തുടര്‍ന്ന് എടപ്പാളിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് തൃശൂര്‍ മെഡിക്കല്‍ കോളജിലും പ്രവേശിപ്പിക്കുകയായിരുന്നു.
തിങ്കളാഴ്ചാണ് ഇവര്‍ മരിച്ചത്. പേവിഷബാധയാണ് മരണ കാരണമെന്ന് തൃശൂര്‍ മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു.